- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പിടികൂടിയത് ഏഴരക്കിലോ സ്വർണം; എയർലൈൻസ് ജീവനക്കാരൻ ഉൾപ്പെടെ ആറുപേർ പിടിയിൽ
മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഏഴരക്കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്ന് വന്ന ജമീർ താംബേ എന്ന യാത്രക്കാരനാണ് സ്വർണം കടത്തിയത്. എയർലൈൻസ് ജീവനക്കാരൻ ഉൾപ്പെടെ ആറുപേരാണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന് നാലരക്കോടിരൂപ വിലമതിക്കും.
ദുബായിൽനിന്ന് വന്ന ജാമീർ സ്വർണം സീറ്റിനടിയിൽ ഒളിപ്പിക്കുക ആയിരുന്നു. ഇത് വിമാനത്തിൽനിന്ന് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു എയർൈലൻസ് സുരക്ഷാജീവനക്കാരനായ ഉമർഷെയ്ഖ് പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തനിക്ക് 50,000 രൂപയാണ് സ്വർണംകടത്താൻ വാഗ്ദാനം ചെയ്തിരുന്നതെന്ന് ഉമർഷെയ്ഖ് വെളിപ്പെടുത്തി.
Next Story



