കൊച്ചി: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,280 രൂപയാണ് വിപണി വില. 24 കാരറ്റ് സ്വർണം പവന് 47,216 രൂപയാണ് വില. ജൂലൈ ഏഴിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഈ മാസം ആദ്യം മുതൽ സ്വർണവില താഴേയ്ക്കാണ്. ഓണം സീസൺ അടുക്കുന്നതിനാൽ വരും ദിവസങ്ങളിൽ ജൂവലറികളിൽ വിൽപന ഉയർന്നേക്കും. ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 76.50 രൂപയും എട്ട് ഗ്രാമിന് 612 രൂപയുമാണ് വില.