Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാനൂരിൽ ചോരമണം മായാതെ തെരുവുനായ്ക്കൾ കറങ്ങി നടക്കുന്നു; കടിയേൽക്കുന്നവരിൽ കുട്ടികളും; ഗുരുതരമായി പരുക്കേറ്റ അഞ്ചാം ക്ലാസുകാരനെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി

പാനൂരിൽ ചോരമണം മായാതെ തെരുവുനായ്ക്കൾ കറങ്ങി നടക്കുന്നു; കടിയേൽക്കുന്നവരിൽ കുട്ടികളും; ഗുരുതരമായി പരുക്കേറ്റ അഞ്ചാം ക്ലാസുകാരനെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാനൂരിൽചോരമണം മായാതെ തെരുവനായ്ക്കൾ കറങ്ങിനടക്കുന്നു. പാനൂരിന്റെ ഉറക്കം കെടുത്തി തെരുവുനായകൾ. പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്നത് പതിവുസംഭവമായതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി. കഴിഞ്ഞദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്കാണ് കടിയേറ്റത്. ഇതിൽ ഒന്നരവയസുള്ള പിഞ്ചുകുഞ്ഞും സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ചാം ക്‌ളാസുകാരനുമുണ്ട്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പിഞ്ചുകുഞ്ഞിന് കടിയേറ്റത്. അതീവമാരകമായ ആക്രമണമാണ് തെരുവുനായകൾ നടത്തുന്നത്.കുഞ്ഞുങ്ങളെയടക്കം കടിച്ചു കീറുകയാണ് നായ്ക്കൾ.

പാനൂർ നഗരത്തിൽ ആശങ്ക പരത്തുന്ന തെരുവുനായകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്ങ്ങ പാനൂരിൽ തെരുവുനായയുടെ അക്രമത്തിനിരയായ ഒന്നര വയസുകാരൻ ഐസിൻ നസീറിന്റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരും, നാട്ടുകാരും ചേർന്ന് പാനൂർ നഗരസഭയിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്ററുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു സ്ഥിതി ഗതികൾ വിലയിരുത്തി. അടിയന്തരമായി തെരുവുനായ്ക്കളെ പിടികൂടാനും നിയന്ത്രണപ്രവർത്തനങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

പാനൂരിൽ ഒന്നര വയസുകാരന് തെരുവുനായയുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റതിന് പിന്നാലെ പരിസര പ്രദേശങ്ങളിലെ രണ്ടു പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. ഒന്നര വയസുകാരന് കടിയേറ്റതിന് സമീപത്തെ എം.കെ രഞ്ജിത്തിന്റെ മകൾ ധനുഷിതയെയും തെരുവുനായകൾ അക്രമിക്കാൻ ശ്രമിച്ചു. ധനുഷിത ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ മദ്രസയിലേക്കും കുട്ടികളെ അയക്കാനാവാത്ത സ്ഥിതിയാണ്.

ഇതോടെയാണ് തെരുവുനായയുടെ അക്രമത്തിനിരയായ ഐസിൻ നസീറിന്റെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരും നാട്ടുകാരും നഗരസഭാ ഓഫീസിൽ പരാതിയുമായെത്തിയത്. കുനിയിൽ റഊഫ്, നബീസു, റസിയ, മാരാൻ വീട്ടിൽ കാഞ്ചന എന്നിവരാണ് സാമൂഹ്യ പ്രവർത്തകൻ ഒ.ടി നവാസിനൊപ്പം നഗരസഭയിൽ എത്തിയത്. പഞ്ചായത്ത് സെക്രട്ടറി പ്രവീണിനും, ഹെൽത്ത് സൂപ്പർവൈസർ ബാബുവിനും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പാനൂരിൽ സ്‌കൂൾ വിട്ടു മടങ്ങുമ്പോൾ തെരുവുനായയുടെ കടിയേറ്റു ഗുരുതരമായിപരുക്കേറ്റ പത്തുവയസുകാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ചമ്പാട് വെസ്റ്റ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റഫാൻ റഹീസിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വച്ച് തെരുവുനായ അക്രമിച്ചത്. വലതു കൈക്കും, കാലിനും ആഴത്തിൽ കടിയേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ വീട്ടിലെ സ്ത്രീയും, നാട്ടുകാരും ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ കുട്ടിക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകുകയും, കണ്ണൂർ മിംസിലേക്ക് മാറ്റുകയുമായിരുന്നു.

വലതു കൈയിലെ മാംസം അപ്പാടെ നഷ്ടപ്പെട്ട കുട്ടിയെ പ്ലാസ്റ്റിക്ക് സർജറിക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ ചമ്പാട് അർഷാദ് മൻസിലിൽ റഹീസിന്റെ മകനാണ് മുഹമ്മദ് റഫാൻ. കഴിഞ്ഞ ദിവസമാണ് പാനൂരിൽ വീട്ടുമുറ്റത്ത് ഇറങ്ങിയ ഒന്നര വയസുകാരനെ തെരുവുനായ ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ചത്. തെരുവുനായകൾ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരേ പോലെ ഭീഷണിയാണെന്ന് സമീപവാസികളായ കെ.ഹരിദാസനും, നസീർ ഇടവലത്തും പറഞ്ഞു.പാനൂരിൽ കഴിഞ്ഞ ദിവസം ഒന്നര വയസുകാരനെ തെരുവുനായ അക്രമിച്ചിരുന്നു.

ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ചമ്പാട് തെരുവുനായയുടെ അക്രമമുണ്ടായത്. ഇറച്ചി മാലിന്യങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നതു തടയാനും ഇറച്ചിവിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കഴിയാത്തതുമാണ് തെരുവുനായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP