- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ; വഞ്ചിച്ചത് കണ്ണൂർ, മലപ്പുറം സ്വദേശികളെ
കൊച്ചി: ഇന്ത്യൻ സൈന്യത്തിൽ, ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് പ്രതി പിടിയിൽ. കൊല്ലം സ്വദേശിയും ഇപ്പോൾ മരടിൽ താമസിക്കുന്നയാളുമായ സന്തോഷ് കുമാറിനെയാണ് ( 48) എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.
പിടിയിലായ പ്രതിക്ക് വിവിധ ജില്ലകളിലായി സമാനമായ 37 ഓളം കേസുകളും ചെക്ക് കേസുകൾ ഉൾപ്പെടെയുള്ള മറ്റ് തട്ടിപ്പ് കേസുകളും നിലവിൽ ഉണ്ട്. കണ്ണൂർ സ്വദേശിയെയും മലപ്പുറം സ്വദേശിയെയും ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എസ് ഐ മാരായ ശരത്ത് ,ഉണ്ണികൃഷ്ണൻ, എ എസ് ഐ സന്തോഷ് എസ്.സി.പി.ഒ സിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതി സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ്.




