Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ട; അല്ലാത്തവർക്ക് നിർബന്ധം; പാലക്കാട്ട് മൂന്നു മാസത്തിലൊരിക്കൽ ബസുടമകളുടെയും വിദ്യാർത്ഥികളുടെയും യോഗം

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ട; അല്ലാത്തവർക്ക് നിർബന്ധം; പാലക്കാട്ട് മൂന്നു മാസത്തിലൊരിക്കൽ ബസുടമകളുടെയും വിദ്യാർത്ഥികളുടെയും യോഗം

സ്വന്തം ലേഖകൻ

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂൾ-കോളെജ് വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്ന് മുതൽ കൺസഷൻ കാർഡ് നിർബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർ.ടി.ഒ അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ വിദ്യാർത്ഥികളുടെ ബസ് യാത്ര കൺസഷൻ കാർഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടർ ഡോ. എസ് ചിത്രയുടെ നേതൃത്വത്തിൽ യംഗം ചേർന്നത്. 2023-24 അധ്യയന വർഷത്തെ കൺസഷൻ കാർഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എം ജേഴ്‌സൺ അറിയിച്ചു. സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്‌കൂളുകൾ, കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികൾ കൺസഷൻ കാർഡ് മഞ്ഞനിറത്തിൽ നൽകാൻ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു താലൂക്കിലെ ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കൺസഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ എടുക്കണം.

സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന കൺസഷൻ കാർഡുകൾ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകൾക്ക് നൽകും. ഒരു ദിവസം പരമാവധി 40 കി.മീ.യാണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാർത്ഥികൾ കൺസഷൻ കാർഡ് കൈയിൽ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആർ.ടി.ഒ നിർദേശിച്ചു. കെ.എസ്.ആർ.ടി.സി ബസ്സിൽ കൺസഷൻ എടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണെന്ന് ആർ.ടി.ഒ അറിയിച്ചു. നിയമപരമായി പരിശോധിച്ചു തന്നെ കൺസഷൻ കാർഡുകൾ നൽകുമെന്നും ഒരു ദിവസം രണ്ട് യാത്രകൾ വിദ്യാർത്ഥികൾക്ക് നടത്താമെന്നും അതിന് നിർബന്ധമായും കൺസഷൻ നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാർത്ഥികളുടെയും യോഗം ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP