വടക്കാഞ്ചേരി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്ലിയുടെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ. ചാലക്കുടി കറുകുറ്റി എടക്കുന്ന് കൊമ്പാറ ബിജുവിനെ (44) യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എങ്കക്കാട് നമ്പീശൻ റോഡിലെ വാടക വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. റോസ്ലിയുടെ മകൾ മഞ്ജുവും ബിജുവും ഒരു മാസം മുൻപാണ് ഇവിടെ താമസം തുടങ്ങിയത്.

മഞ്ജു ആറു വയസ്സുള്ള മകനൊപ്പം എറണാകുളത്തു പോയ ദിവസമാണു ബിജു ജീവനൊടുക്കിയത്. ബിജു ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല. റോസ്ലിന്റെ മൃതദേഹം അടക്കം ചെയ്യുന്ന ചടങ്ങുകൾക്കായാണു മഞ്ജു എറണാകുളത്തേക്കു പോയിരുന്നത്. റോസ്ലിയുടെ മൃതദേഹം മൂന്ന് ദിവസം മുൻപ് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ബന്ധുക്കൾക്കു കൈമാറിയിരുന്നു.