- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനിത് കറുത്ത ദിനം; ഗവർണറെ ഭരണകക്ഷിക്കാർ തന്നെ നടുറോഡിൽ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകർച്ച എന്ന് കെ സുധാകരൻ എംപി
തിരുവനന്തപുരം: ഭരണത്തലവനായ ഗവർണറെ ഭരണകക്ഷിക്കാർ തന്നെ നടുറോഡിൽ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകർച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയൻ കൂപ്പുകുത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതു ഗുരുതരമായ രാഷ്ട്രീയസംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാൻ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതുപോലെ ഈ വിഷയത്തിൽ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണം. പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയൻ ഇപ്പോൾ. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ ഔചിത്യത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡിൽ എസ്എഫ്ഐയുടെ ചാവേർ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്. വൻ പൊലീസ് സംഘം കുടെയുള്ളപ്പോഴാണ് ഗവർണർക്കെതിരേ ആക്രമണം ഉണ്ടായത്. പൊലീസ് ഗവർണറെ സംരക്ഷിക്കുന്നതിനു പകരം ആക്രമണം നടത്തിയ എസ്എഫ് ഐ ചാവേറുകളെ രക്ഷപ്പെടുത്തി വിടുകയാണ് ചെയ്തത്. ഇതിനു കൂട്ടുനിന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയും അടിയന്തര നടപടി വേണം. അതൊരു പാഠമാകണം, മാതൃകാപരമാകണം.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കെഎസ് യു കുട്ടികളെ സിപിഎമ്മുകാരും പൊലീസും ചേർന്ന് മർദിച്ച് കള്ളക്കേസിൽ കുടുക്കിയപ്പോൾ മുഖ്യമന്ത്രി മൗനംപാലിച്ചതാണ് എസ്എഫ്ഐ ചാവേറുകൾക്ക് കരുത്തുനല്കിയത്.
ക്രമസമാധാനത്തകർച്ചയ്ക്കൊപ്പം സാമ്പത്തിക തകർച്ചയും മറ്റെല്ലാ മേഖലകളിലുമുള്ള തകർച്ചയിലേക്ക് പിണറായി വിജയൻ കേരളത്തെ വലിച്ചെറിഞ്ഞെന്നും സുധാകരൻ കുറ്റപ്പെടുത്തി.




