Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്ര ജീവനക്കാരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 8 വർഷം കഠിന തടവ്; പ്രതിയുടെ കൊലപാതകശ്രമം പൂർവവൈരാഗ്യത്താൽ

ക്ഷേത്ര ജീവനക്കാരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 8 വർഷം കഠിന തടവ്;  പ്രതിയുടെ കൊലപാതകശ്രമം പൂർവവൈരാഗ്യത്താൽ

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: പാച്ചല്ലുർ പരശുരാമ ക്ഷേത്ര ജീവനക്കാരി ജയയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ മുൻ ക്ഷേത്ര ജീവനക്കാരൻ പാച്ചല്ലൂർ ചരുവിള വീട്ടിൽ മുരുകനെ (62 ) യാണ് തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജിയും പോക്‌സോ കോടതി ജഡ്ജിയുമായ എംപി.ഷിബു ശിക്ഷിച്ചത്. 2018 ജനുവരി 31 വെളുപ്പിനു 4 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുമ്പ് പാചകപ്പുര ജീവനക്കാരനായിരുന്ന മുരുകൻ വൃത്തിയില്ലെന്ന കാരണത്താൽ പുറത്താക്കിയിരുന്നു. തന്നെ പുറത്താക്കാൻ കാരണം ജയയാണെന്ന വിരോധത്താൽ ക്ഷേത്ര ജോലിക്കെത്തിയ ജയയെ പാച്ചല്ലൂർ പാലത്തിൽ വെച്ച് വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പൊലീസ് ജയയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. പ്രോസിക്യൂഷന് വേണ്ടി അജിത് പ്രസാദ് ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP