- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗണേഷ് കുമാറിനെതിരേ മുന്‍ ജീവനക്കാരന്റെ ഒറ്റയാള്‍ പ്രതിഷേധം; താന്‍ കുറേ സമരം കണ്ടതാണെന്നും കൂടുതല്‍ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നും മന്ത്രിയുടെ മറുപടി
പാലക്കാട്: കെഎസ്ആര്‍ടിസിയുടെ പൊതുപരിപാടിക്കിടെ മന്ത്രി ഗണേഷ് കുമാറിനെതിരേ ഒറ്റയാള്‍ പ്രതിഷേധം. മുന്‍ ജീവനക്കാരനാണ് പ്രതിഷേധമുയര്‍ത്തിയത്. പാലക്കാട്ട് ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ശീതീകരിച്ച മുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസംഗത്തിനിടെ തിരുവനന്തപുരത്ത് ഓഫീസ് വളഞ്ഞുള്ള പ്രതിഷേധത്തെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. ഇത്തരം പ്രതിഷേധം ഇനി വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ സദസിലുണ്ടായിരുന്ന മുന്‍ ജീവനക്കാരന്‍ മന്ത്രിക്കെതിരേ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. തങ്ങള്‍ സമരം ചെയ്യുമെന്ന് സദസില്‍ എഴുന്നേറ്റ് നിന്നുകൊണ്ട് ഇയാള്‍ പറഞ്ഞു. എന്നാല്‍ താന്‍ കുറേ സമരം കണ്ടതാണെന്നും കൂടുതല്‍ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
Next Story




