- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുൾ അലി, സന്തോഷ് മാത്യു, ഡോ രാഗേഷ്, അഭിലാഷ് കൃഷ്ണൻ, എന്നിവർക്ക് എസ്സെൻസ് പുരസ്ക്കാരം; അവാർഡ് വിതരണം ലിറ്റ്മസിൽ
തിരുവനന്തപുരം: ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് എസ്സെൻസ് ഗ്ലോബൽ നൽകുന്ന പുരസ്‌ക്കാരങ്ങൾ ഒക്ടോബർ ഒന്നിന് തിരുവനന്തപുരം നിശാഗന്ധിയിലെ ലിറ്റ്മസ് 2023 വേദിയിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. കെ. കെ. അബ്ദുൾ അലി, സന്തോഷ് മാത്യു, ഡോ രാഗേഷ്, അഭിലാഷ് കൃഷ്ണൻ, എന്നിവരാണ് ഇത്തവണ പുരസ്‌ക്കാരത്തിന് അർഹരായത്.
സ്വതന്ത്രചിന്ത, ശാസ്ത്രപ്രചരണം എന്നിവയിൽ നൽകിയ സംഭാവന മുൻനിർത്തിയാണ്, അലി മാസ്റ്റർ എന്ന് അറിയപ്പെടുന്ന 80കാരനായ കെ കെ കെ. കെ. അബ്ദുൾ അലിക്ക് ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്സെൻസ് പ്രൈസ് സമ്മാനിക്കുന്നത്. ഇതാദ്യമായാണ് എസ്സെൻസ് ഗ്ലോബൽ ഇത്തരമൊരു പുരസ്‌കാരം നൽകുന്നത്. കോഴിക്കോട്ടെ ഒരു മുസ്ലിം പുരോഹിത കുടുംബത്തിൽ 1943 ൽ ജനിച്ച അബ്ദുൾ അലി, മതവിദ്യാഭ്യാസത്തിന് ശേഷം ഒരു മത പാഠശാലയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. തുടർന്ന് സർക്കാർ സ്‌ക്രൂളിൽ അറബിക് അദ്ധ്യാപകനായി. നിരവധി മതവിമർശന ഗ്രന്ഥങ്ങൾ രചയിതാവായ ഇദ്ദേഹത്തിന്റെ 'മുസ്ലിം പിന്തുടർച്ചാവകാശ നിയമം-ഒരു സമഗ്ര പഠനം' എന്ന പുസ്തകം, ഇത്തരം കേസുകളിൽ സുപ്രീകോടതിയിൽവരെ റഫറൻസായി ഉപയോഗിച്ച പുസ്തകമാണ്. 1970 മുതൽ ഇദ്ദേഹം സാമൂഹികരംഗത്തും മതവിമർശന രംഗത്തും സജീവമാണ്. സർട്ടിഫിക്കേറ്റിന് പൂറമെ, 30,000 രൂപയുടെ കാഷ് അവാർഡും അബ്ദുൽ അലിക്ക് ലഭിക്കും.

ഈ വർഷത്തെ മികച്ച ഫ്രീ തിങ്കറിനുള്ള എസ്സെൻസ് പ്രൈസ്, കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ സന്തോഷ് മാത്യു (51) വിനാണ്. സോഫ്റ്റ് വെയർ ഡെപലെപ്പ്മെന്റ് രംഗത്ത് ടീം ലീഡറയ സന്തോഷ്, ലിറ്റ്മസ് 19 ൽ അടക്കം കോഴിക്കോട് നടന്ന നിരവധി എസ്സെൻസ് പരിപാടികളുടെ മുന്നണിയിൽനിന്ന ഒരാൾ എന്ന നിലയിൽ ശ്രദ്ധേയനാണ്. 25,000 രൂപയുടെ കാഷ് അവാർഡാണ് സന്തോഷ് മാത്യുവിന് സമ്മാനമായി ലഭിക്കുക.

യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ 2023 അവാർഡ് എസ്സെൻസ് വേദികളിലൂടെ ചരി പരിചിതരായ രണ്ട് പ്രഭാഷകർക്കാണ് ലഭിക്കുന്നത്. ഡോ ആർ രാഗേഷിനും, അഭിലാഷ് കൃഷ്ണനും. ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ ഡോ രാഗേഷ് ആർ (38) പുനലൂർ സ്വദേശിയാണ്. പുനലൂർ താലൂക്ക് ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫോറൻസിക് സയൻസിൽ എം.ഡി ബിരുദം നേടിയശേഷം തിരുവനന്തപുരത്ത് വട്ടപ്പാറയിലെ എസ് യു ടി മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്നു. എസ്സെൻസ് വേദികളിലെ സ്ഥിര സാന്നിധ്യം. 2019, 2022 ലിറ്റ്മസുകളിലും പ്രഭാഷകനായി പങ്കെടുത്തിട്ടുണ്ട്.

പെരുമ്പാവൂർ സ്വദേശിയായ അഭിലാഷ് കൃഷ്ണൻ (35) സാമ്പത്തിക അന്ധവിശ്വാസങ്ങൾക്കെതിരെ നിരവധി പ്രഭാഷണങ്ങൾ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം കൊച്ചി ഇൻഫോ പാർക്കിൽ ഡേറ്റാ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ലിറ്റ്മസ് 2022 ൽ പ്രഭാഷകനായി പങ്കെടുത്തിരുന്നു. ഇരുപതിനായിരം രൂപ വീതമാണ് ഇരുവർക്കുമുള്ള സമ്മാനം.




