കൊല്ലം: തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ടിപ്പർ ലോറി ഇടിച്ചാണ് സ്‌കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്.

അഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നപ്പോൾ തന്നെ നിയന്ത്രണം വിട്ട ടിപ്പർ ലോറി എതിർദിശയിലേക്ക് കയറി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ടിപ്പർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.