പാലാ: കോട്ടയം പാലായിൽ ഇന്ന് പുലർച്ചെ ഹൈവേ പൊലീസ് വാഹനം അപകടത്തിൽപെട്ട് മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. മുണ്ടാങ്കൽ ഭാഗത്താണ് അപകടം നടന്നത്. പൊലീസ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ എസ്.ഐ നൗഷാദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സെബിൻ, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സെബിന്റെ കാലിനും മുഖത്തും പരിക്കുകളുണ്ട്. മറ്റ് രണ്ടുപേർക്കും നിസ്സാര പരിക്കുകളാണ് ഉള്ളത്. മൂന്നുപേരെയും ഉടൻതന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരാണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത്.