കളമശേരി: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) പരിശോധനയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് (കുസാറ്റ്) എ പ്ലസ് നേട്ടം. കഴിഞ്ഞ തവണ എ ഗ്രേഡ് ആയിരുന്നു ലഭിച്ചത്.

ഇത്തവണ നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് കുസാറ്റ് നാക് പരിശോധനയെ നേരിട്ടത്. നാക് സംഘത്തെ സ്വീകരിക്കാൻ ക്യാമ്പസിലും വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. നാലിൽ 3.39 മാർക്ക് നേടിയാണ് എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ലഭിച്ചത് 3.09 മാർക്കായിരുന്നു.