Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും

ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം;  യുവാവിന് ഒരുവർഷം കഠിന തടവും പിഴയും

ജംഷാദ് മലപ്പുറം

മലപ്പുറം: ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത യുവാവിന് തടവും പിഴയും വിധിച്ച് കോടതി. ഇയാൾ, ഏഴുവർഷത്തോളം, ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിലായിരുന്നു. അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്തു. ടോർച്ച്, പൗഡർ ടിൻ, എണ്ണക്കുപ്പി, സ്റ്റീൽ ഗ്ലാസ് എന്നിവ സ്വകാര്യ ഭാഗങ്ങളിലേക്ക് കയറ്റിയും ക്രൂര പീഡനം നടത്തി.

ഭാര്യയെ ക്രൂരമായി ബലാൽസംഗം ചെയ്ത ഭർത്താവിനാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഒരു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം. മലപ്പുറം അമരമ്പലം
സ്വദേശിയായ 36കാരനെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഭർതൃ പിതാവായ 63കാരൻ, മൂന്നാം പ്രതി ഭർതൃമാതാവ് 42കാരി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

2005 മാർച്ച് 15നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അമരമ്പലം അയ്യപ്പൻകുളത്തെ വീട്ടിലും പിന്നീട് താഴെചുള്ളിയോട് തറവാട്ടു വീട്ടിലും താമസിച്ചു വരവെയായിരുന്നു. പീഡനം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ 35 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭർതൃ സഹോദരിയുടെ വിവാഹാവശ്യത്തിന് എടുത്തുപറ്റിയ പ്രതികൾ കൂടുതൽ ആവശ്യപ്പെട്ടും സൗന്ദര്യം പോരെന്ന് ആക്ഷേപിച്ചും പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്.

പരാതിയെ തുടർന്ന് ഭർതൃ മാതാപിതാക്കളെ 2015 മാർച്ച് 13നും ഒന്നാം പ്രതിയായ ഭർത്താവിനെ 2015 ജൂൺ 16നുമാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പി അബ്ദുൽ ബഷീറാണ് കേസ് അന്വേഷിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP