- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അവധിക്ക് ഏറെ ആശയോടെ നാട്ടിലേക്ക് മടങ്ങിയ ആ പട്ടാളക്കാരൻ; ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള ചെറിയ തർക്കം കലാശിച്ചത് അരും കൊലയിലേക്ക്; കത്തി കൊണ്ടുള്ള ആക്രമണത്തിൽ ജീവന് പിടഞ്ഞ് സൈനികൻ; വയറിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതികളെ കണ്ട് പോലീസിന് അമ്പരപ്പ്
ബിക്കാനീർ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഗുജറാത്ത് സ്വദേശിയായ സൈനികനെ ട്രെയിനിനുള്ളിൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീറിനടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലായിരുന്നു ദാരുണമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ അറ്റൻഡർമാരായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട സൈനികനെ ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) എന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹം അവധി ആഘോഷിക്കാനാണ് നാട്ടിലേക്ക് മടങ്ങുകയായിരുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, രാത്രി യാത്രയ്ക്കിടെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം രൂക്ഷമായതിനെ തുടർന്ന് റെയിൽവേ അറ്റൻഡർമാരിൽ ഒരാൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൈനികനെ വയറിലും നെഞ്ചിലും ആഴത്തിൽ കുത്തുകയായിരുന്നു.
കുത്തേറ്റ സൈനികൻ ട്രെയിനിനകത്ത് കുഴഞ്ഞുവീണു. സഹയാത്രികരാണ് ഉടൻ തന്നെ വിവരം ട്രെയിൻ അധികൃതരെയും പോലീസിനെയും അറിയിച്ചത്. ട്രെയിൻ ബിക്കാനീർ റെയിൽവേ സ്റ്റേഷനിൽ എത്തിയയുടൻ സൈനികനെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ അറ്റൻഡർമാരായ ജുബർ മേമൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്ന കോച്ച് പരിശോധനയ്ക്കായി പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഈ കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ സുരക്ഷാ കാരണങ്ങളാൽ മറ്റൊരു കോച്ചിലേക്ക് മാറ്റിയിട്ടുണ്ട്.
ട്രെയിൻ ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം കൂടുതൽ വിശദമായ ഫോറൻസിക് പരിശോധനകൾ നടത്തും. ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ള പ്രതിനിധികളും കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളും എത്തിയശേഷം ബിക്കാനീറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




