- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ വലയിലാക്കും; വീട്ടിൽ കയറിച്ചെന്ന് വിവാഹ വാഗ്ദാനവും; വിശ്വാസം പിടിച്ചു പറ്റാൻ കൂടെ രണ്ട് പെൺകുട്ടികളും; പാറശാല പൊലീസ് അജിൻ സാമിനെയും സംഘത്തെയും വലിയിലാക്കിയത് എറണാകുളത്ത് ക്യാമ്പ് ചെയ്ത്; ഹോം സ്റ്റേയിൽ എത്തിയപ്പോൾ പൊലീസ് കണ്ടത് കിളി പാറിയ പ്രതികളെ
തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതികൾ ഉൾപ്പടെ അഞ്ചു പേർ പാറശാല പൊലീസിൽ പിടിയിലായത് കഴിഞ്ഞദിവസമായിരുന്നു. എറണാകുളം കാലടി സ്വദേശി അജിൻസാം, അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണിമ ദിനേഷ്, ശ്രുതി സിദ്ധാർഥ് എന്നിവരാണ് അറസ്റ്റിലായത്. പാറശാല പൊലീസ് എറണാകുളത്ത് ക്യാമ്പ് ചെയ്താണ് പ്രതികളെ വലയിലാക്കിയത്. ഇവരെ എറണാകുളത്തെ ഒരു ഹോം സ്റ്റേയിൽ നിന്നുമാണ് പിടികൂടിയത്.
പൊലീസ് ഇവിടെ എത്തിയപ്പോൾ പ്രതികൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. എം ഡി എം എ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നിന് ഇവർ അടിമകളാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മാസമാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ വന്ന് വിവാഹ വാഗ്ദാനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് വൺകാരിയെ നെയ്യാറ്റിൻകരയിലെ ലോഡ്ജിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്. ഹോട്ടൽ മുറിയിൽ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രതികളായ പൂർണിമയും ശ്രുതിയും മുറിക്ക് പുറത്തേയ്ക്ക് പോയി. ഇങ്ങനെ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു യുവതികൾ.
മുൻപ് ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച അജിൻസാം പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയിരുന്നു. കേസിലെ മറ്റ് പ്രതികൾ അജിൻസാമിന്റെ സുഹൃത്തുക്കൾ ആണ്. 17ന് രാത്രി കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിൻസാമും സുഹൃത്തുക്കളും പെൺകുട്ടിയെ കൂട്ടി കൊണ്ടു പോയി നെയ്യാറ്റിൻകരയിലെ ഹോട്ടലിൽ എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. 18ന് വീടിനു സമീപം പെൺകുട്ടിയെ എത്തിച്ച ശേഷം ഇവർ മടങ്ങി. അടുത്ത ദിവസം മുതൽ അജിൻസാമിന്റെ ഫോൺ സ്വിച്ച് ഒാഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.
രക്ഷിതാക്കൾ പാറശാല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സമൂഹ മാധ്യമങ്ങളിൽ കൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിക്ക് സംശയം വരാതിരിക്കാൻ ആണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ ഒപ്പം കൂട്ടുന്നത്. അതേസമയം ഈ സംഘം പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ വലയിലാക്കുന്ന വൻ സംഘമാണെന്ന് പൊലീസ് മറുനാടനോട് പറഞ്ഞു. നിലവിൽ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.