Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേടിച്ചിട്ടാണ് സാറേ...ഞാൻ നിർത്താതെ പോയതെന്ന് മനോഹരൻ; ഹെൽമറ്റ് ഊരിയതിന് പിന്നാലെ കരണം പുകയ്ക്കും വിധം മുഖത്തിന് ആഞ്ഞടിച്ചു; ഭയത്താൽ നിന്നു വിറച്ചു സാധു മനുഷ്യൻ; മദ്യപിച്ചോ എന്നറിയാൻ പരിശോധിച്ചപ്പോൾ അതും നെഗറ്റീവ്; എന്നിട്ട് പിഴയും അടപ്പിച്ചു; നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെ; തൃപ്പൂണിത്തുറയിൽ ഉത്തരവാദി പൊലീസുകാർ തന്നെ

പേടിച്ചിട്ടാണ് സാറേ...ഞാൻ നിർത്താതെ പോയതെന്ന് മനോഹരൻ; ഹെൽമറ്റ് ഊരിയതിന് പിന്നാലെ കരണം പുകയ്ക്കും വിധം മുഖത്തിന് ആഞ്ഞടിച്ചു; ഭയത്താൽ നിന്നു വിറച്ചു സാധു മനുഷ്യൻ; മദ്യപിച്ചോ എന്നറിയാൻ പരിശോധിച്ചപ്പോൾ അതും നെഗറ്റീവ്; എന്നിട്ട് പിഴയും അടപ്പിച്ചു; നഷ്ടമായത് കുടുംബത്തിന്റെ അത്താണിയെ; തൃപ്പൂണിത്തുറയിൽ ഉത്തരവാദി പൊലീസുകാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചവിട്ടക്കൊല്ലുന്ന പൊലീസ് ഭീകരതക്ക് പലപ്പോഴും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുകയാണ് കേരളത്തിൽ. ഇത്തരം കഥകൾ വാർത്തകളിൽ വായിച്ചറിഞ്ഞവർ പൊലീസിനെ കാണുമ്പോൾ തന്നെ ഭയന്നു വിറയ്ക്കുന്നതിൽ അത്ഭുതമൊന്നും ഉണ്ടാകില്ല. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്‌റ്റേഷനിൽ കസ്റ്റിഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിലേക്ക് നയിച്ചതും പൊലീസിന്റെ അനാസ്ഥ തന്നെയാണ്. ചട്ടം പാലിച്ചുകൊണ്ടുള്ള പൊലീസ് പരിശോധന ആയിരുന്നില്ല നടന്നത്. മാത്രമാല്ല, കസ്റ്റഡിയിൽ എടുത്തു പൊലീസ് സ്‌റ്റേഷനിൽ കൂടുതൽ സമയം മനോഹരനെ നിർത്തുകയാണ് ചെയ്തത്. അതേസമയം പൊലീസ് കസ്റ്റഡിയിൽ മനോഹരന് മർദ്ദനമേറ്റിരുന്നു എന്നും ആരോപണ ഉയരുന്നുണ്ട്.

അതേസമയം സംഭവത്തിൽ എസ് ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പ്രതിഷേധം ശക്തമാണ്. ഈ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് പൊലീസുകാർക്കെതിരെയും നടപടി എടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരും സമരവുമായി രംഗത്തുവന്നു. കൂടാതെ റോഡ് ഉപരോധത്തിലേക്കു കടന്നിട്ടുണ്ട് നാട്ടുകാർ. പേരിനെടുത്ത നടപടി അംഗീകരിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.

അതേസമയം ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ ദൃക്‌സാക്ഷികൾ ഉന്നയിക്കുന്നത്. പൊലീസ് പിടിച്ച് നിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്നും മുഖത്ത് അടിച്ചപ്പോൾ മനോഹരൻ നിന്ന് വിറയ്ക്കുകയായിരുന്നുവെന്ന് അവർ സംഭവത്തിന് സാക്ഷിയായ സ്ത്രീ പറഞ്ഞു. പറഞ്ഞു. വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനം നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് പോയി പൊലീസ് മർദ്ദിക്കുകയായിരുന്നു.

'അവിടെ ബഹളം കേട്ടാണ് ഞാൻ ഓടി ചെന്നത്. മൂന്ന് പൊലീസുകാർ ഉണ്ടായിരുന്നു. വണ്ടി കൈകാണിച്ചാൽ നിർത്താൻ പാടില്ലേയെന്ന് അവര് ചോദിച്ചു. സാറേ...ഞാൻ പേടിച്ചിട്ടാണ് നിർത്താത്തത് എന്നാണ് മനോഹരൻ പൊലീസിനോട് പറഞ്ഞത്. വണ്ടി വയ്ക്കാനുള്ള സാവകാശം അവർ കൊടുത്തില്ല. വണ്ടി നിർത്തി ഹെൽമറ്റ് ഊരിയപാടെ പൊലീസ് മുഖത്ത് അടിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോൾ മനോഹരൻ നിന്ന് വിറയ്ക്കുകയായിരുന്നു. പിന്നാലെ മദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കുന്ന യന്ത്രം കൊണ്ടുവന്ന് ഊതിപ്പിച്ചു. പക്ഷേ അവൻ മദ്യപിച്ചിട്ടില്ലായിരുന്നു. പിന്നാലെ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു'- ദൃക്‌സാക്ഷിയായ രമാദേവി പറയുന്നു.

അതേസമയം മനോഹരനെതിരെ പിന്നീട് അപകടകരമായി വാഹനം ഓടിച്ചതിന് ആയിരം രൂപ പിഴയും അടപ്പിച്ചു എന്നാണ് റിപ്പോർട്ട്. മദ്യപിച്ചെന്ന് തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് അപകടകരമായി വാഹനം ഓടിച്ചതിന് പിഴ അടപ്പിച്ചത്. അതേസമയം മനോഹരന്റെ മരണത്തോടെ രണ്ട് പെൺകുട്ടികൾ അടങ്ങിയ കുടുംബമാണ് അനാഥമായത്.

വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് വാഹനം നിർത്താത്തതിനെ തുടർന്ന് മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പൊലീസ് പറയുന്നത്. ഉടൻ പൊലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നു.

ഇന്ന് രാവിലെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ് ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മനോഹരന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.

സംഭവത്തിൽ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് സസ്‌പെൻഡ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാണ് എസ് ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു.

അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടും അലക്ഷ്യവും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയത്. ജാമ്യക്കാരെയും വിളിപ്പിച്ചുവെന്നാണ് വിവരം.

അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാരുയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP