കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട റഷ്യൻ യുവതിയെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തി കഞ്ചാവ് ലഹരിയിൽ യുവാവ് അതിക്രൂരമായി മർദ്ദിച്ചതായി സൂചന. 3 മാസങ്ങൾക്ക് മുൻപാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയ്‌ക്കെതിരെയാണ് ആരോപണം. 26 കാരൻ 25 കാരിയായ റഷ്യൻ യുവതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.

യുവാവ് ഇതിനു മുൻപ് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് കഞ്ചാവിന് അടിമയാക്കുകയും, കാരിയറായി ഉപയോഗിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. യുവതി ബാംഗ്ലൂരിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഈ യുവതിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷമാണ് റഷ്യൻ യുവതിയുമായി ബന്ധത്തിലേർപ്പെട്ടതെന്നും അയൽവാസികൾ പറഞ്ഞു.

കഞ്ചാവിന്റെ ലഹരിയിൽ യുവാവ് റഷ്യൻ യുവതിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദിച്ച ശേഷം മുറിവിൽ മുളകുപൊടി വിതറിയെന്നും സൂചനയുണ്ട്. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചിത്സയിലാണ്. നിലവലിൽ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. യുവതി റഷ്യക്കാരി ആയതിനാൽ മൊഴി രേഖപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നും, അതിനാൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

രണ്ടാഴ്‌ച്ച മുൻപ് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ചികിത്സക്ക് പിന്നാലെ വീട്ടിൽ തിരികെ എത്തുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു എന്ന കാരണത്താലായിരുന്നു യുവാവിന്റെ പീഡനമുറകൾ. ഇത് സഹിക്കവയ്യാതെ യുവതി പ്രാണരക്ഷാർത്ഥം വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ഇത് കണ്ട നാട്ടുകാർ കൂരാച്ചുണ്ട് പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യു വിഭാഗത്തിൽ ചികിത്സയിലാണ്. മർദ്ദനത്തിനിടയിൽ യുവതിയുടെ പാസ്‌പോർട്ട് നശിപ്പിച്ചതായും വിവരമുണ്ട്. ഗുരുതര ആരോപണങ്ങളാണ് യുവാവിനെതിരെ ഉയരുന്നത്.