Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫാരീസ് അബൂബക്കറിന്റേതായി കണ്ടെത്തിയത് 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ; രാജ്യത്ത് പലയിടത്തായി ഭൂമി ഇടപാടുകൾ; കമ്പനികളുടെ ഡയറക്ടർമാരിൽ വിദേശികളും; നിക്ഷേപകർ ആരെന്ന കാര്യത്തിലും അവ്യക്തത; 100 കോടിയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ; അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലേക്കും

ഫാരീസ് അബൂബക്കറിന്റേതായി കണ്ടെത്തിയത് 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ; രാജ്യത്ത് പലയിടത്തായി ഭൂമി ഇടപാടുകൾ; കമ്പനികളുടെ ഡയറക്ടർമാരിൽ വിദേശികളും; നിക്ഷേപകർ ആരെന്ന കാര്യത്തിലും അവ്യക്തത; 100 കോടിയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ; അന്വേഷണം ഉന്നത രാഷ്ട്രീയ ബന്ധങ്ങളിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ കമ്പനികളിലും വീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത് വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും. നൂറ് കണക്കിന് കോടി രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായനികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന റെയഡ് എന്നാണ് സൂചന. നിലവിൽ ഫാരിസ് അബൂബക്കർ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാൻ ഫാരിസ് അബൂബക്കറിനോട് ആദായനികുതി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഫാരിസ് ഉടൻ നാട്ടിലെത്തിയേക്കും.

മുൻകാലങ്ങളിലേത് പോലെ റിയൽ എസ്‌റ്റേറ്റ് ബിസിനസാണ് ഫാരീസ് അബൂബക്കറിനുള്ളത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നത്. രാഷ്ട്രീയമായി ഫാരീസിനെ സഹായിക്കുന്നവരിലേക്കും അന്വേഷണം എത്തുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. രഷ്ട്രീയ ബന്ധങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ എന്നീ ഘടകങ്ങളിലാണ് ഫാരിസ് അബൂബക്കറിനെ അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ന് രാവിലെ എട്ടും മണി മുതലാണ് ഇൻകം ടാക്‌സ് പരിശോധന ആരംഭിച്ചിരിക്കുന്നത്. മുംബൈയിലും ഡൽഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരിൽ വിവിധയിടങ്ങളിൽ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട്. ഇതിൽ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളിൽ വിവിധ ഡയറക്ടർമാരെയാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. ഇവരിൽ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളുടെ നിക്ഷേപകർ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളിൽ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്.

ഇതിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുമ്പ് പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയർന്നുകേട്ടിരുന്നു. പാർട്ടിയിലെ വിഭാഗീയത കാലത്ത് പിണറായി വിജയനും മറ്റ് നേതാക്കൾക്കുമെതിരെ വി എസ്. അച്യുതാനന്ദൻ ഫാരിസ് അബൂബക്കറുമായുള്ള ബന്ധമാരോപിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ ഫാരിസ് അബൂബക്കർ തന്നെ രംഗത്ത് വന്നിരുന്നു.

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായിയും റിയൽ എസ്റ്റേറ്റ് രാജാവുമായ ഫാരിസ് അബൂബക്കറാണെന്ന് ആരോപിച്ചു  പി സി ജോർജ്ജ് നേരത്തെ രംഗത്തു വന്നിരുന്നു. പിണറായിയുടെ അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരീസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളതെന്നുമായിരുന്നു ജോർ്ജ്ജ് മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണാ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നതായുമായിരുന്നു ജോർജ്ജ് ഉന്നയിച്ച ആരോപണം. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളെയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും ജോർജ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത നന്തിയിലെ ഒരു ബിസിനസ് കുടുംബത്തിലാണ് ഫാരിസ് ജനിക്കുന്നത്. ബാപ്പ മുണ്ടയിൽ അബൂബക്കർ, ഉമ്മ മറയക്കാരത്ത് സോഫീയ്യാ. പൊയിൽക്കാവ് ഹൈസ്‌കൂളിൽ നിന്നും, കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്നുമായിരുന്നു വിദ്യാഭ്യാസം. ബിരുദമെടുത്ത ശേഷം ചെന്നൈയിൽ ചെറിയ രീതിയിൽ തുകൽ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്ന പിതാവിനെ സഹായിച്ചാണ്, ഫാരിസ് ബിസിസസ് തുടങ്ങുന്നത്. പക്ഷേ എങ്ങനെ ആണെന്ന് അറിയില്ല, കണ്ണടച്ചു തുറക്കുന്നതിന് മുമ്പേ കയറ്റുമതി ബിസിനസിലൂടെ അദ്ദേഹം സമ്പന്നനായി. വെറും 27-28 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം കോടീശ്വരനായി.

പക്ഷേ ഇതൊന്നും ഒരു തട്ടിപ്പിലുടെയും വെട്ടിപ്പിലൂടെയും ഉണ്ടാക്കിതല്ലെന്നും നിയമനാനുസൃതമായി ബിസിനസ് ചെയ്്ത് സ്വരൂപിച്ചതാണെന്നുമാണ് ഫാരിസിന്റെ വാദം. പക്ഷേ അദ്ദേഹത്തിന്റെ കയറ്റുമതി എന്തായിരുന്നു, റിയൽ എസ്റ്റേറിലെ പങ്കാളികൾ ആരൊക്കെയാണ് എന്നൊന്നും ഇന്നും അധികപേർക്കും അറിയില്ല. അന്നും ഇന്നും ഫാരിസ് മാധ്യമങ്ങൾക്ക് പിടികൊടുക്കന്നതും, പൊതു ചടങ്ങിൽ പങ്കെടുക്കുന്നതും അത്യപുർവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP