Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു; മരിച്ചത് ആഭ്യന്തര മന്ത്രിയുടെ ബന്ധു; കൊലപ്പെടുത്തിയ ഏഴംഗ സംഘം കോടതിയിൽ കീഴടങ്ങി

പുതുച്ചേരിയിൽ ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നു; മരിച്ചത് ആഭ്യന്തര മന്ത്രിയുടെ ബന്ധു; കൊലപ്പെടുത്തിയ ഏഴംഗ സംഘം കോടതിയിൽ കീഴടങ്ങി

സ്വന്തം ലേഖകൻ

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ നടുക്കി കൊലപാതകം. ബിജെപി പ്രവർത്തകനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്ന സംഭവമാണ് നാടിനെ നടുക്കിയത്. പുതുച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായത്തിന്റെ അടുത്ത ബന്ധുവായ സെന്തിൽകുമാർ ആണ് മരിച്ചത്. ഞായാറാഴ്ച രാത്രിയിലായിരുന്നു ആക്രമണം.

വില്ലിയന്നൂരിലെ ബേക്കറിയിൽ സെന്തിൽകുമാർ നിൽക്കുമ്പോഴാണ് 3 മോട്ടർ സൈക്കിളുകളിലായി ഏഴംഗ അക്രമിസംഘം എത്തിയത്. ഇവരിലൊരാൾ സെന്തിൽകുമാറിന് നേരെ ആദ്യം നാടൻബോംബുകൾ എറിഞ്ഞു. സ്‌ഫോടനത്തെ തുടർന്നു പ്രദേശത്തു പുക വ്യാപിച്ച സമയത്തു മാരകായുധങ്ങൾ ഉപയോഗിച്ച് സെന്തിലിനെ ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തൊട്ടുപിന്നാലെ അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാനായി 4 പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചു. സെന്തിലിനെ കൊലപ്പെടുത്തിയ 7 പേർ പിന്നീട് കോടതിയിൽ കീഴടങ്ങി. സെന്തിലിന്റെ കൊലപാതകം ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും ഡിഎംകെ നേതാവ് ആർ.ശിവ നിയമസഭയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP