- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവിത പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി; ശരീരാവശിഷ്ടങ്ങൾ കുക്കറിലിട്ട് പുഴുങ്ങി: 59കാരൻ അറസ്റ്റിൽ
മുംബൈ: ജീവിത പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 56കാരനായ മനോജ് സാഹ്നിയാണ് അറസ്റ്റിലായത്. കുടുംബ തർക്കത്തിനിടെ ജീവിത പങ്കാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി മുറിക്കുക ആയിരുന്നു. സരസ്വതി വൈദ്യ എന്ന സ്ത്രീയാണ് മരിച്ചത്. മുംബൈയിലെ മിറ റോഡിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവമുണ്ടായത്.
മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് ഇയാൾ സരസ്വതി വൈദ്യയുടെ മൃതദേഹം വെട്ടിമുറിച്ചത്. ഇതിനുശേഷം മൃതദേഹഭാഗങ്ങൾ കുക്കറിലിട്ട് പുഴുങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ഗീതനഗറിലുള്ള ആകാശ് ദീപ് ബിൽഡിങ്ങിന്റെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. വേവിച്ച മൃതദേഹാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു.
അഴുകിയനിലയിലാണ് മൃതദേഹ ഭാഗങ്ങൾ ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മനോജ് സാഹ്നിയും സരസ്വതിയും ലിവ് ഇൻ റിലേഷനിലായിരുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് മനോജ് സാഹ്നി സരസ്വതിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ജയന്ത് ബാജിബാലെ പറഞ്ഞു. വിശദമായ അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണം പുറത്തു വരുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.



