Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെംഗളൂരുവിൽ മലയാളി യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് കളമശേരി സ്വദേശിനി നീതു: ഭർത്താവുമായി വഴക്കുണ്ടായതായി റിപ്പോർട്ട്

ബെംഗളൂരുവിൽ മലയാളി യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് കളമശേരി സ്വദേശിനി നീതു: ഭർത്താവുമായി വഴക്കുണ്ടായതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ബെംഗളൂരു: മലയാളി യുവതിയെ ബെംഗളൂരുവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തിൽ ശ്രീനിവാസന്റെ മകൾ നീതു (27) ആണ് മരിച്ചത്. ബസവനഗർ എസ്എൽവി റസിഡൻസി അപ്പാർട്ട്‌മെന്റിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് നതുവിനെ കണ്ടെത്തിയത്. ഭർത്താവുമായി വഴക്കിട്ടിരുന്നതായി റിപ്പോർട്ട് ഉണ്ട്.

ഭർത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂർ സ്വദേശിയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് തർക്കമുണ്ടായി. ഇതേത്തുടർന്ന് മുറിയിൽ കയറി വാതിലടച്ച നീതുവിനെ വെളുപ്പിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് ഒന്നര വയസ്സുള്ള മകൾ ഉണ്ട്. കളമശേരിയിലെ നീതുവിന്റെ വീട്ടിലാണ് കുഞ്ഞ് ഉള്ളത്.

ജീവൻബീമനഗർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സി.വി രാമൻ നഗർ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: അജിത, സഹോദരൻ: നിതിൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP