Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലസോർ ട്രെയിനപകടത്തിലെ ഇരകളുടെ കുടുംബാംഗങ്ങൾക്കു ജോലി നൽകും; സഹായ ഹസ്തവുമായി മമത ബാനർജി

ബാലസോർ ട്രെയിനപകടത്തിലെ ഇരകളുടെ കുടുംബാംഗങ്ങൾക്കു ജോലി നൽകും; സഹായ ഹസ്തവുമായി മമത ബാനർജി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബാലസോർ ട്രെയിനപകടത്തിലെ ഇരകളുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും കൈകാലുകൾ നഷ്ടമായവരുടെ ബന്ധുക്കൾക്കും ജോലി നൽകുമെന്ന ഉറപ്പാണു മമത നൽകിയിരിക്കുന്നത്.

കൊറമാണ്ഡൽ എക്സ്‌പ്രസിലുണ്ടായിരുന്നവർക്കു സാമ്പത്തിക സഹായം നൽകുമെന്നും മമത അറിയിച്ചിട്ടുണ്ട്. നിയമന ഉത്തരവും ചെക്കുകളും ബുധനാഴ്ച തന്നെ കൈമാറുമെന്നും മമത അറിയിച്ചു. ട്രെയിനപകടത്തിൽ പരുക്കേറ്റവർക്കും കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും ഉറപ്പവരുത്തുമെന്നും മമത പറഞ്ഞു.

ഭുവനേശ്വറിലും കട്ടക്കിലും വിവിധ ആശുപത്രികളിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാൻ മമത നാളെയെത്തും. ബംഗാളിൽനിന്നുള്ള മന്ത്രിമാരും ഉന്നത നേതാക്കാളും മമതയെ അനുഗമിക്കും. ബംഗാളിൽനിന്നുള്ള 205 പേരെ ഒഡീഷയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കട്ടക്കിലെ ആശുപത്രിയിലുള്ള 33 പേർ ഗുരുതരാവസ്ഥയിലാണെന്നും മമത വിശദീകരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡാർജിലിങ്ങിലേക്കുള്ള നാലുദിവസത്തെ യാത്ര ഇന്നു രാവിലെ മമത വേണ്ടെന്നുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP