- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദക്ഷിണ റെയിൽവേയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; അശ്ലീല ചുവയുള്ള ചിത്രം പേജിൽ
ചെന്നൈ: ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. പേജിന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയ ഹാക്കർ, സ്റ്റോറിയായി അശ്ലീല ചുവയുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പേജിൽ നിന്ന് ചില പോസ്റ്റുകൾക്ക് താഴെ വിയറ്റ്നാമീസ് ഭാഷയിൽ കമന്റ് വരുന്നതായും ചില സാമൂഹിക മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
ഒമ്പത് മണിക്കൂർ മുമ്പാണ് ഹാക്ക് ചെയ്ത് പേജിന്റെ പ്രൊഫൈൽ പിക്ചർ മാറ്റിയത്. കഴിഞ്ഞ ജനുവരി 16ന് പോസ്റ്റ് ചിത്രങ്ങളാണ് പേജിൽ നിലവിൽ ദക്ഷിണ റെയിൽവേയുടേതായിട്ടുള്ളത്.
Next Story




