Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു സ്ഥാപനം ഉടമയായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു സ്ഥാപനം ഉടമയായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ബെംഗ്ലൂരു: ബ്യൂട്ടി പാർലറിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്ഥാപനം ഉടമയായ കർണാടകയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ധാർവാഡിലെ മുതിർന്ന നേതാവായ മനോജ് കർജഗിയാണ് പൊലീസ് അറസ്റ്റിലായത്. കർണാടക ആർടിസി മുൻ ബോർഡ് ഡയറക്ടർ കൂടിയാണ് പിടിയിലായ മനോജ് കർജഗി.

മനോജ് കർജഗിയുടെ ഉടമസ്ഥതയിലുള്ള ധാർവാർഡിലെ ബ്യൂട്ടി പാർലറിലെ ജീവനക്കാരിയെ ആണ് നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് ബ്യൂട്ടി പാർലർ അടയ്ക്കുന്നതിന് മുമ്പ് മനോജ് സ്ഥാപനത്തിലെത്തി. മറ്റ് ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങിക്കൊള്ളാൻ പറഞ്ഞു.

സ്ഥാപനത്തിലെ പ്രധാന ജീവനക്കാരിയായ ഇരുപതുകാരിയോട് കണക്ക് വിവരങ്ങൾ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പ്രതി അനുവദിച്ചില്ല. മറ്റ് ജീവനക്കാർ മടങ്ങിയതിന് പിന്നാലെ യുവതിയോട് മനോജ് കർജഗി മോശമായി പെരുമാറി എന്നാണ് പരാതി.

പുറത്തേക്ക് ഓടിയ യുവതി ഫോണിൽ കാമുകനെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയായിരുന്നു. സമീപത്ത് തന്നെയുണ്ടായിരുന്ന യുവതിയുടെ സുഹൃത്തുക്കൾ ഉടനെയെത്തി മനോജ് കർജഗിയെ മർദ്ദിച്ചു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 341, 354 എ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് മനോജ് കർജഗിയെ അറസ്റ്റ് ചെയ്തുകയായിരുന്നു. കർണാടക ആർടിസിയുടെ നോർത്ത് വെസ്റ്റ് മേഖലാ ഡയറക്ടറായി സിദ്ധരാമ്മയ സർക്കാരിന്റെ സമയത്ത് മനോജ് കർജഗി പ്രവർത്തിച്ചിരുന്നു. കോൺഗ്രസ് ഭരണമുള്ള നിരവധി ബോർഡുകളിൽ അംഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുണ്ടൽപ്പേട്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപയുമായി നാലര വർഷങ്ങൾക്ക് മുമ്പ് മനോജ് കർജഗി അറസ്റ്റിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP