- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയത്തിനൊടുവിൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം; ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ അറിഞ്ഞത് ലഹരിക്ക് അടിമയെന്ന്; വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയെ തല്ലിച്ചതച്ചു ഭർത്താവ്; തടയാൻ ചെന്നപ്പോൾ പിതാവുമായി കശപിശ; ഒടുവിൽ തല്ലുകൊണ്ട യുവതി പ്രതിയായി; എയർപോർട്ടിൽ നിന്നും പൊക്കി പൊലീസും; ഉന്നത ഇടപെടലെന്ന് ആരോപണം
കോട്ടയം: നമ്മുടെ നാട്ടിൽ ഒരു അക്രമം നടന്നാൽ പരാതി കൊടുക്കാൻ ഇരയായ വ്യക്തി പൊലീസ് സ്‌റ്റേഷനിൽ പോയാൽ അതേസമയം മറുഭാഗവും പരാതിയുമായി രംഗത്തുവരും. കൗണ്ടർ പരാതി നൽകുന്നതോടെ യഥാർഥത്തിൽ ഇരയായ ആൾക്ക് എത്രകണ്ട് നീതി ലഭിക്കും എന്ന ചോദ്യവും അവശേഷിക്കും. കോട്ടയത്തെ ചിങ്ങവനം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ വാദിയെ പ്രതിയാക്കുന്നത് എങ്ങനെ എന്നതിന് വ്യക്തമായ ഉദാഹരണമാണ്.
പ്രണയിച്ചു വിവാഹം കഴിച്ച യുവദമ്പതികൾക്കിടയിലെ തർക്കം കയ്യാങ്കളിയിൽ എത്തിയതോടെയാണ് വിഷയം വഷളായതും. ഭർത്താവിൽ നിന്നും മർദ്ദനമേൽക്കേണ്ടി വന്ന യുവതിയെ അറസ്റ്റു ചെയ്തതും. അതേസമയം കേസിൽ അൽപ്പം ഉന്നത സ്വാധീനം കൂടി ആയതോടെ യുകെയിലേക്ക് ജോലിക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യുവതിയെ പൊലീസ് ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടുപോയി.
പ്രണയത്തിനൊടുവിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ച കോട്ടയം മണിമുക്കം സ്വദേശി ജോയൽ പുന്നൂസ് ജോയ് എന്ന യുവാവും ഭാര്യ സാറ സണ്ണിയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാണ് യുവതിയുടെ തൊഴിൽപരമായി യാത്രയെ അടക്കം മുടക്കുന്ന അവസ്ഥയിൽ എത്തിച്ചത്. കഴിഞ്ഞ ഡിസംബർ അഞ്ചാം തീയ്യതി ചങ്ങനാശ്ശേരി രജിസ്റ്റാർ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഒരുമിച്ചു ജീവിതം തുടങ്ങവേയാണ് യുവാവിന്റെ ദുസ്വഭാവങ്ങളെ കുറിച്ചു സാറ അറിയുന്നത്. തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളും ഉണ്ടായതോടെ യുവതി കുടുംബ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ലഹരിക്ക് അടിമയായ ഭർത്താവ് യുവതി ദുർനടത്തക്കാരിയാണെന്നും മറ്റും പറഞ്ഞ് മർദ്ദനവും അസഭ്യം വിളിയും പതിവാക്കുകയായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ പത്താം തിയ്യതി ജോയൽ സാറയുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെ യുവതിയുമായി വീട്ടിൽ എത്തിയ ശേഷം ലഹരി ഉപയോഗിക്കാൻ തുടങ്ങി. ഇതിനെ എതിർത്തതോടെ സാറയെ മുടിക്കുത്തിന് മർദ്ദിക്കുകയായിരുന്നു. ഇതിനിടെ കുതറിമാറി ഓടിയ ശേഷം പൊതുവഴിയിൽ വെച്ച് മർദ്ദിക്കുകയായിരന്നു. തടയാൻ ഓടിയെത്തിയ പിതാവിനെയും മർദ്ദിച്ചു. ഇതിനിടെ നിലത്തു വീണ് ജോയലിന്റെ തലയ്ക്ക് പരിക്ക് പറ്റുകയും ചെയ്തു.
ഈ സംഭവത്തെ തുടർന്ന് ഒരാഴ്‌ച്ചയോളം യുവതിക്ക് ചികിത്സ തേടേണ്ടിയും വന്നു. ഈ സംഭവത്തിൽ സാറയുടെ പരാതിയിൽ ജോയലിനെതിരെ കേസെടുത്തിരുന്നു. ഇതിന് ശേഷം ഇക്കഴിഞ്ഞ 15ാം തീയ്യതി ജോയൽ കൗണ്ടർ കേസ് ഫയൽ ചെയ്യുകയായിരുന്നു. സാറയെയും പിതാവ് സണ്ണി കുര്യനെയും പ്രതികളാക്കിയാണ് പരാതി നല്കിയതും കേസെടുത്തതും. യുവതിയെ രക്ഷിക്കാൻ പിതാവ് നടത്തിയ ശ്രമത്തെ കുറ്റമാക്കി ചിത്രീകരിച്ചായിരുന്നു പരാതി. മുൻവൈരാഗ്യം കൊണ്ട് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിച്ചെന്നും ചെവിയുടെ മുകൾഭാഗത്ത് തലയ്ക്ക് പൊട്ടലുണ്ടായെന്നും വലതുകാലിന്റെ ഉപ്പൂറ്റിക്ക് അടിച്ചെന്നും മറ്റുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
ആദ്യം സാറ പരാതി നൽകിയ ശേഷമാണ് ഈ കൗണ്ടർ കേസ് എത്തിയത്. എന്നിട്ടും ജോയൽ നൽകിയ പരാതിയിൽ ഐപിസി 1860 നിയമ പ്രകാരം 294(b),324,341, 326,34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. യുവതിയുടെ പരാതിയെ തുടർന്നുണ്ടായ കൗണ്ടർ കേസ് ആയിട്ടും പൊലീസ് ഇക്കാര്യത്തിൽ അമിതോത്സാഹം കാട്ടിയെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ ഉന്നത ഇടപെടലുകൾ ഉണ്ടായെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു.




