Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?

വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുവിട്ട് കൂടുമാറലുകൾ. റിപ്പോർട്ടർ ടിവിയെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് മാറ്റങ്ങൾ. ദി ഫോർത്തിലേക്കും വമ്പൻ ഓഫറുകൾ വരുന്നു. ഇതിനൊപ്പം സീ കേരളവും മുഖം മിനുക്കലിന് തയ്യാറെടുക്കുന്നു. സീനയറായ ടിവി ജേർണലിസ്റ്റുകൾ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ്. ഈ മാറ്റത്തിൽ ഏറ്റവും നഷ്ടം ഉണ്ടാവുന്നത് 24ന്യൂസിനാണെന്നാണ് വിലയിരുത്തൽ. ബിജെപി പരിപാടിയിൽ പങ്കെടുത്ത സുജയ്യാ പാർവ്വതിക്ക് ചാനൽ സസ്‌പെൻഷൻ നൽകി. പിന്നാലെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് വിലക്കും ഏർപ്പെടുത്തി. ഇതിനിടെയാണ് നിരവധി പേർ ചാനൽ വിടുന്നത്.

മനോരമ ന്യൂസിൽ നിന്നും പ്രധാന അവതാരകനായ അയ്യപ്പദാസ് ദി ഫോർത്തിൽ പ്രധാന അവതാരകനായി എത്തുമെന്നാണ് റിപ്പോർട്ട്. സ്മൃതി പരുത്തിക്കാട് മീഡിയാ വണ്ണിൽ നിന്നും പടിയിറങ്ങി റിപ്പോർട്ടറിൽ എത്തി കഴിഞ്ഞു. 24 ന്യൂസിന്റെ മുഖമായിരുന്ന അരുൺകുമാർ നിലവിൽ കോളേജ് അദ്ധ്യാപകനാണ്. അരുണും റിപ്പോർട്ടറിൽ ചേക്കേറുമെന്നാണ് റിപ്പോർട്ട്. 24 ന്യൂസിലെ പ്രധാനിയായിരുന്ന അനിൽ അയിരൂരാണ് മുഖം മാറുന്ന റിപ്പോർട്ടറിന്റെ സിഇഒ. 24 ന്യൂസിൽ അതൃപ്തിയുള്ള മുഴുവൻ മുതിർന്ന മാധ്യമ പ്രവർത്തകരേയും റിപ്പോർട്ടറിൽ എത്തിക്കാനാണ്‌ ശ്രമം. സിനോജ് തോമസ്, വി എസ് രഞ്ജിത്ത്, അർജുൻ മട്ടന്നൂർ, ദീപക് മലയമ്മ, മുബഷിർ പി അക്‌ബർ എന്നിവർ രാജിവച്ചു. ഇവരെല്ലാം ഒരുമിച്ച് രാജിവച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ദിലീപ് ദേവസ്യയും രാജി നൽകിയെന്നാണ് സൂചന. ഇവരെല്ലാം 24 ന്യൂസിലെ സീനിയർ റിപ്പോർട്ടർമാരാണ്.

കോഴിക്കോട് ബ്യൂറോയിലുള്ള സിനോജും രഞ്ജിത്തും അർജുൻ മട്ടന്നൂരും മുബഷീറും ദിലീപ് ദേവസ്യയും രാജിവയ്ക്കുന്നത് പ്രതിഷേധവുമായാണ്. ദീപക് മലയമ്മ വയനാട് ബ്യൂറോയിലാണ്. ഫലത്തിൽ ഇവരെല്ലാം കോഴിക്കോട് റീജിയണൽ ബ്യൂറോയ്ക്ക് കീഴിലാണ്. എല്ലാവരും പോയതോടെ 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കോഴിക്കോട് ബ്യൂറോയിൽ ദീപക് ധർമ്മടം നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് രാജികൾ. രാജിവച്ചവരെല്ലാം റിപ്പോർട്ടറിന്റെ ഭാഗമാകുമെന്നാണ് സൂചന. മലയാളി ടിവി ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാന ബ്യൂറോയിൽ നിന്ന് ഇത്രയേറെ രാജികൾ.

24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ദീപക് ധർമ്മടത്തിന്റെ നേതൃത്വമാണ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആർമിയുടെ കോഴ്‌സിൽ പങ്കെടുത്ത ദീപക് പാസ്‌പോർട്ടിനും വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഈ കേസുകളെല്ലാം രാഷ്ട്രീയ പിന്തുണയിൽ അപ്രസക്തമാക്കി. ഹൈക്കോടതിയെ പോലും തെറ്റിധരിപ്പിച്ചാണ് ഇതെല്ലാം ചെയ്തത്. ഈ കേസുകൾ വീണ്ടും ചർച്ചയാക്കാൻ 24 ന്യൂസുമായി പിണങ്ങുന്ന ഒരു വിഭാഗം ശ്രമം നടത്തിയിട്ടുണ്ട്. പാസ്‌പോർട്ട് കേസിൽ ചീഫ് കമ്മീഷണർക്ക് അപ്പീൽ നൽകാനെന്ന വാദത്തിൽ ഹൈക്കോടതിയിൽ നിന്ന് കേസ് പിൻവലിപ്പിച്ച ദീപക് പിന്നീട് രാഷ്ട്രീയ സ്വാധീനത്തിൽ അട്ടിമറി നടത്തി.

ഇത് തെളിവ് സഹിതം പുറത്തു വിടാനാണ് 24 ന്യൂസിലെ ഒരു കൂട്ടർ ഒരുങ്ങുന്നത്. ദീപക്കിനോടുള്ള അതൃപ്തി കാരണമാണ് കോഴിക്കോട് ബ്യൂറോയിലെ ബഹുഭൂരിഭാഗവും 24 ന്യൂസ് വിടുന്നത്. മുട്ടിൽ മരം മുറിയിൽ മനോരമ തന്നെ ദീപക്കിന്റെ പങ്ക് പുറത്തു കൊണ്ടു വന്നിരുന്നു. എന്നിട്ടും 24 ന്യൂസിൽ ദീപക്കിന് സംരക്ഷണം കിട്ടി. എന്നാൽ സുജയ്യാ പാർവ്വതിയെ പോലുള്ളവരെ ചാനൽ അച്ചടക്ക നടപടിക്ക് ചെറിയ കാര്യത്തിന് വിധേയമാക്കുകയും ചെയ്തു. ഇതാണ് കോഴിക്കോട്ടെ പ്രതിഷേധം കടുക്കാൻ കാരണം.

നിലവിൽ സസ്‌പെൻഷനിലാണ് സുജയ്യ. അച്ചടക്ക നടപടിയുടെ ഭാഗമാണ് ഇത്. സുജയ്യയെ സസ്‌പെന്റ് ചെയ്ത ശേഷം രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളിൽ ജീവനക്കാർ പങ്കെടുക്കരുതെന്ന സർക്കുലർ പുറത്തിറങ്ങിയിരുന്നു. ഇത് വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം ബിജെപി പരിപാടിയിൽ വീണ്ടും സുജയ്യ പങ്കെടുത്തത്. ഈ സാഹചര്യത്തിൽ സുജയ്യയെ പുറത്താക്കാനും ചാനൽ തീരുമാനം എടുക്കുമെന്നാണ് സൂചന. കടുത്ത അച്ചടക്ക ലംഘനമായാണ് ചാനൽ മാനേജ്‌മെന്റ് സുജയ്യയുടെ നടപടിയെ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP