- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെന്ത്? മോദിയുടെ ഡിഗ്രിയെക്കുറിച്ച് ചോദിച്ചാൽ ഉത്തരം പറയേണ്ട ഇൻഫർമേഷൻ കമ്മീഷണർ പേടിക്കുന്നത് എന്തിന്? സ്മൃതി ഇറാനിക്ക് പുറമെ മോദിയെയും ഡിഗ്രി വിവാദത്തിലാക്കി കെജരീവാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ഇക്കാര്യം അറിയണമെന്ന് ആഗ്രഹിക്കാത്തവർ ഇന്ത്യയിൽ ഉണ്ടാകില്ല. എന്നാൽ, എന്തുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്താൻ മോദിയോ ബിജെപിയോ തയ്യാറാകാത്തത്? സത്യം പറയാൻ ആരാണ് ഭയക്കുന്നത്? പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള സത്യാവസ്ഥ പുറത്തുവിടുന്നതിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ ഭയക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണമെന്ന് കമ്മീഷനോട് കെജരീവാൾ രേഖാമൂലം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാനുള്ള ധൈര്യം കാണിക്കണമെന്ന് ഇൻഫർമേഷൻ കമ്മീഷനോട് കെജരീവാൾ പറഞ്ഞു. 2014-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മോദി തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന് ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവുമുണ്ട്. എന്നാൽ, ഇത് വിശ്വാസ യോഗ്യമല്ലെന്നും യഥാർഥ വസ്തുതകൾ പുറത്തുവിടണമെന്നും ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എം.ശ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ഇക്കാര്യം അറിയണമെന്ന് ആഗ്രഹിക്കാത്തവർ ഇന്ത്യയിൽ ഉണ്ടാകില്ല. എന്നാൽ, എന്തുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്താൻ മോദിയോ ബിജെപിയോ തയ്യാറാകാത്തത്? സത്യം പറയാൻ ആരാണ് ഭയക്കുന്നത്?
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള സത്യാവസ്ഥ പുറത്തുവിടുന്നതിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ ഭയക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണമെന്ന് കമ്മീഷനോട് കെജരീവാൾ രേഖാമൂലം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാനുള്ള ധൈര്യം കാണിക്കണമെന്ന് ഇൻഫർമേഷൻ കമ്മീഷനോട് കെജരീവാൾ പറഞ്ഞു. 2014-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മോദി തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന് ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവുമുണ്ട്.
എന്നാൽ, ഇത് വിശ്വാസ യോഗ്യമല്ലെന്നും യഥാർഥ വസ്തുതകൾ പുറത്തുവിടണമെന്നും ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എം.ശ്രീധർ ആചാ്യര്യലുവിന് അയച്ച കത്തിൽ കെജരീവാൾ പറഞ്ഞു. ' എന്റെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുന്നതിൽ യാതൊരു വിഷമവുമില്ല. എന്നാൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള വിവരങ്ങൾ നിങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?-കെജരീവാൾ കത്തിൽ ചോദിച്ചു.
ഡൽഹി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് കെജരീവാൾ സ്വന്തം വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഇൻഫർമേഷൻ കമ്മീഷൻ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ധൈര്യമുണ്ടെങ്കിൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ കമ്മീഷനോട് കെജരീവാൾ ആവശ്യപ്പെട്ടത്.
'എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്തുവിടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതിൽ എനിക്ക് എതിർപ്പുമില്ല. എന്നാൽ, എന്തുകൊണ്ടാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ മൂടിവെക്കുന്നത്? അത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നതാണ്'-കെജരീവാൾ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഡിഗ്രിയെക്കുറിച്ച് വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷ ഈ മാസമാദ്യം ഡൽഹി സർവകലാശാല തള്ളിയിരുന്നു. മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന് റോൾ നമ്പറോ മറ്റു രേഖകളോ ഇല്ലെന്നതായിരുന്നു സർവകലാശാല ഇതിന് ന്യായീകരണമായി പറഞ്ഞത്. 1978-ൽ നരേന്ദ്ര മോദി എന്നു പേരുള്ള എത്രയാളുകൾ കറസ്‌പോണ്ടൻസായി ഡിഗ്രി നേടിയിട്ടുണ്ട് എന്നതായിരുന്നു ഡൽഹി സ്വദേശി ചോദിച്ച ചോദ്യം.



