- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മേഘാലയയിൽ എട്ട് എംഎൽഎമാർ കൂറുമാറി; അഞ്ച് കോൺഗ്രസ് എംഎൽഎമാർ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറി; എംഎൽഎമാർ എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുന്നു
ഷില്ലോംഗ്: മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി അഞ്ച് എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചു. ഇവരടക്കം എട്ട് എംഎൽഎമാർ എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുമെന്നാണു റിപ്പോർട്ടുകൾ. മേഘാലയയിൽ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എംഎൽഎമാർ എൻഡിഎയിലേക്കു ചേക്കേറാൻ തയ്യാറെടുക്കുന്നത്. കോൺഗ്രസിൽനിന്ന് മുൻ ഉപമുഖ്യമന്ത്രി റോവൽ ലിങ്‌ധോ, സ്‌നിഭലാങ് ധർ, കൊമിങോൺ യംബൂൻ, പ്രസ്റ്റോൺ ടിൻസൂങ്, ഗെയ്റ്റ്‌ലാങ് ധർ എന്നിവരും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് റെമിങ്ടൺ പിൻഗ്രോപ്പും സ്വതന്ത്ര എംഎൽഎമാരായ ഹോപ്ഫുൾ ബാമോൻ, സ്റ്റെഫാൻസൺ മുഖിം എന്നിവരുമാണ് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുന്നതിനായി എംഎൽഎ സ്ഥാനം രാജിവച്ചത്. കോൺഗ്രസ് വിട്ട അഞ്ച് എംഎൽഎമാർ നേരത്തെ മുകുൾ സാങ്മ സർക്കാരിനെതിരേ വിമതസ്വരമുയർത്തിയിരുന്നു. ഇവരിൽതന്നെ നാല് എംഎൽഎമാർ മന്ത്രിസഭയിൽ അംഗങ്ങളുമായിരുന്നു. ഇവരെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതോടെയാണ് എംഎൽഎമാർ വിമതസ്വരമുയർത്തിയത്. മുൻ ലോക്‌സഭാ സ്പീക്കർ പി.എ.സാങ്മയുടെ മ
ഷില്ലോംഗ്: മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി അഞ്ച് എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചു. ഇവരടക്കം എട്ട് എംഎൽഎമാർ എൻഡിഎ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുമെന്നാണു റിപ്പോർട്ടുകൾ. മേഘാലയയിൽ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എംഎൽഎമാർ എൻഡിഎയിലേക്കു ചേക്കേറാൻ തയ്യാറെടുക്കുന്നത്.
കോൺഗ്രസിൽനിന്ന് മുൻ ഉപമുഖ്യമന്ത്രി റോവൽ ലിങ്‌ധോ, സ്‌നിഭലാങ് ധർ, കൊമിങോൺ യംബൂൻ, പ്രസ്റ്റോൺ ടിൻസൂങ്, ഗെയ്റ്റ്‌ലാങ് ധർ എന്നിവരും യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് റെമിങ്ടൺ പിൻഗ്രോപ്പും സ്വതന്ത്ര എംഎൽഎമാരായ ഹോപ്ഫുൾ ബാമോൻ, സ്റ്റെഫാൻസൺ മുഖിം എന്നിവരുമാണ് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേരുന്നതിനായി എംഎൽഎ സ്ഥാനം രാജിവച്ചത്.
കോൺഗ്രസ് വിട്ട അഞ്ച് എംഎൽഎമാർ നേരത്തെ മുകുൾ സാങ്മ സർക്കാരിനെതിരേ വിമതസ്വരമുയർത്തിയിരുന്നു. ഇവരിൽതന്നെ നാല് എംഎൽഎമാർ മന്ത്രിസഭയിൽ അംഗങ്ങളുമായിരുന്നു. ഇവരെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതോടെയാണ് എംഎൽഎമാർ വിമതസ്വരമുയർത്തിയത്. മുൻ ലോക്‌സഭാ സ്പീക്കർ പി.എ.സാങ്മയുടെ മകൻ കൊൺറാഡ് എ. സാങ്മയാണ് നാഷണൽ പീപ്പിൾസ് പാർട്ടിയെ നയിക്കുന്നത്.