- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നെന്ന വാര്‍ത്ത മാധ്യമത്തെ വല്ലാതെ ചൊടിപ്പിച്ചു; പാക്കിസ്ഥാനി മുസ്ലീമുകള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന വിചിത്രവാദവുമായി ജമാഅത്തെ മുഖപത്രം}}
കോഴിക്കോട്: പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗഌദേശ് എന്നീ രാജ്യങ്ങളിലെ 'പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്' അഭയം നല്‍കുക എന്ന ലക്ഷ്യമാണ് ജൂലൈയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമം ഭേദഗതിയെ വിമര്‍ശിച്ച് ജമാഅത്തെ പത്രമായ മാധ്യമം. ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ അയല്‍രാജ്യങ്ങളില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയാണെന്ന ഒരു സിദ്ധാന്തം മെനഞ്ഞെടുത്തുള്ള നിയമനിര്‍മ്മാണത്തേയാണ് എതിര്‍ക്കുന്നത്. നിമയം ഉണ്ടാക്കിയാല്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കണമെന്ന വാദമാണ് മാധ്യമം മുന്നോട്ട് വയ്ക്കുന്നത്. പ്രത്യക്ഷത്തില്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് പീഡനമുണ്ടാകുന്നില്ലെന്നാണ് മാധ്യമം പറയുന്നത്. ഇതിനൊപ്പം പൗരത്വം കൊടുത്താല്‍ മുസ്ലീമിനെ മാത്രം മാറ്റി നിര്‍ത്തരുതെന്നും പറയുന്നു. ഫലത്തില്‍ പാകിസ്ഥാനിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി വാദിക്കുകയാണ് മാധ്യമം. ഏകീകൃത സിവില്‍ കോഡില
{{കോഴിക്കോട്: പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗഌദേശ് എന്നീ രാജ്യങ്ങളിലെ 'പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്' അഭയം നല്‍കുക എന്ന ലക്ഷ്യമാണ് ജൂലൈയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമം ഭേദഗതിയെ വിമര്‍ശിച്ച് ജമാഅത്തെ പത്രമായ മാധ്യമം. ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ അയല്‍രാജ്യങ്ങളില്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയാണെന്ന ഒരു സിദ്ധാന്തം മെനഞ്ഞെടുത്തുള്ള നിയമനിര്‍മ്മാണത്തേയാണ് എതിര്‍ക്കുന്നത്. നിമയം ഉണ്ടാക്കിയാല്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കണമെന്ന വാദമാണ് മാധ്യമം മുന്നോട്ട് വയ്ക്കുന്നത്.
പ്രത്യക്ഷത്തില്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് പീഡനമുണ്ടാകുന്നില്ലെന്നാണ് മാധ്യമം പറയുന്നത്. ഇതിനൊപ്പം പൗരത്വം കൊടുത്താല്‍ മുസ്ലീമിനെ മാത്രം മാറ്റി നിര്‍ത്തരുതെന്നും പറയുന്നു. ഫലത്തില്‍ പാകിസ്ഥാനിലെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി വാദിക്കുകയാണ് മാധ്യമം. ഏകീകൃത സിവില്‍ കോഡില്‍ ചര്‍ച്ച പൊടിപൊടിക്കുമ്പാഴാണ് ഈ വാദങ്ങളെത്തുന്നതെന്നതും ശ്രദ്ധേയമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാക് അധീന കാശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യ ചര്‍ച്ചയാക്കിയിരുന്നു.
പാകിസ്ഥാനിലെ ന്യൂനപക്ഷ പീഡനവും ബലൂചിസ്ഥാന്‍ വിഷയവുമെല്ലാം ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടി. ഇതിനിടെയാണ് ഇന്ത്യയിലുള്ള പത്രം ഇതൊക്കെ വെറുമൊരു സിദ്ധാന്തമാണെന്ന വാദവുമായെത്തുന്നത്.
മാധ്യമം എഡിറ്റോറിയലിന്റെ പൂര്‍ണ്ണ രൂപം
മാധ്യമം എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം
പൗരത്വ നിയമ ഭേദഗതികൾ ഉയർത്തുന്ന വെല്ലുവിളികൾ
1955ലെ പൗരത്വനിയമം ഭേദഗതിചെയ്യാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം വിവാദമായിരിക്കുന്നത് ഈ നീക്കത്തിനു പിന്നിലെ ഗൂഢോദ്ദേശ്യം തിരിച്ചറിയപ്പെട്ടതുകൊണ്ട് മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക തലങ്ങളിൽ അത് സൃഷ്ടിക്കാൻപോകുന്ന പ്രത്യാഘാതങ്ങൾ ഉത്കണ്ഠാകുലമാണ് എന്നതിനാലുമാണ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലെ 'പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക്' അഭയം നൽകുക എന്ന ലക്ഷ്യമാണ് ജൂലൈയിൽ മോദി സർക്കാർ കൊണ്ടുവന്ന ഇതുമായി ബന്ധപ്പെട്ട ബില്ലിനു പിന്നിൽ. 'നിയമവിരുദ്ധ കുടിയേറ്റ'ക്കാരുടെ നിർവചനം മാറ്റുകയും തുടർച്ചയായി 11 വർഷം രാജ്യത്ത് താമസിക്കുക എന്ന വ്യവസ്ഥയിൽ ഇളവുചെയ്ത് ആറുവർഷമായി ചുരുക്കുകയും ചെയ്യുകയാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും വിവിധ ഏജൻസികളുടെയും അഭിപ്രായം ആരായാൻ തുടങ്ങിയപ്പോൾ ലഭിച്ച പ്രതികരണം സർക്കാറിനെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കേണ്ടതാണ്.
അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ മുസ്ലിം പൗരന്മാരല്ലാത്ത എല്ലാ മതവിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, പാർസികൾ, ക്രിസ്ത്യാനികൾ, ബുദ്ധിസ്റ്റുകൾ എന്നിവർ അയൽരാജ്യങ്ങളിൽ കൊടിയ പീഡനങ്ങൾക്ക് ഇരയാവുകയാണെന്ന ഒരു സിദ്ധാന്തം മെനഞ്ഞെടുത്ത്, ആ വിഭാഗത്തെ നമ്മുടെ രാജ്യത്തെ പൗരന്മാരായി മാറ്റിയെടുക്കാൻ അവസരമൊരുക്കുന്ന വിവാദ നിയമഭേദഗതി സെക്കുലർ ഭരണഘടന നിലനിൽക്കുന്ന ഇന്ത്യപോലൊരു രാജ്യത്തിനു എങ്ങനെ സ്വീകാര്യമാവും എന്നാണ് പ്രതിപക്ഷവും നിഷ്പക്ഷമായി ചിന്തിക്കുന്ന വിവിധ എൻ.ജി.ഒകളും ചോദിക്കുന്നത്. വിവേചനപരവും ഒരു മതവിഭാഗത്തെ മാത്രം മാറ്റിനിർത്തുന്നതുമായ ഇത്തരമൊരു നീക്കം ലോകത്തിനു നൽകുന്ന സന്ദേശം എന്തായിരിക്കും? ഭരണഘടനാപരമായി തന്നെ ചോദ്യംചെയ്യപ്പെടാവുന്ന ഈ കുത്സിതനീക്കത്തിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാൻ ജനാധിപത്യസമൂഹം ശക്തമായ സമ്മർദം ചെലുത്തേണ്ടിവരും.
വിഭജന കാലഘട്ടത്തിൽ ഏറ്റവും കുടുതൽ ചർച്ചചെയ്യപ്പെട്ട വിഷയം ഇന്ത്യയിലും പാക്കിസ്ഥാനിലും അവശേഷിച്ച ന്യൂനപക്ഷങ്ങളുടെ ഭാഗധേയമായിരുന്നു. ചോരച്ചാലുകൾ നീന്തിക്കടന്നു അതിർത്തിക്കിരുഭാഗത്തും അഭയം തേടിയ ലക്ഷക്കണക്കിനു ഹതഭാഗ്യരുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ബന്ധപ്പെട്ട ഭരണകൂടങ്ങളുടെ കർത്തവ്യമാണെന്ന പൊതുതത്ത്വം ഇരുരാജ്യങ്ങളും അംഗീകരിച്ചിരുന്നു. എന്നിട്ടും സാമൂഹിക അസ്വാസ്ഥ്യങ്ങൾ നീറിപ്പുകഞ്ഞപ്പോൾ ചരിത്രപ്രസിദ്ധമായ നെഹ്‌റുലിയാഖത്തലി ഖാൻ ഉടമ്പടി ഒപ്പുവച്ചതോടെ ന്യൂനപക്ഷങ്ങളുടെ ജീവനും ധനമാനാദികൾക്കും സുരക്ഷ ഉറപ്പവരുത്തുന്നതിൽ ഒരു രാജ്യവും അമാന്തം കാണിക്കില്‌ളെന്ന വിശ്വാസം കൈമാറ്റം ചെയ്യപ്പെട്ടു. നമ്മുടെ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ എടുത്തുപറയേണ്ട പരാധീനതകളിലാണെന്നോ അവർ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നോ അടുത്തകാലത്തൊന്നും പരാതികൾ ഉയർന്നതായി കേട്ടിരുന്നില്ല. എന്നല്ല, ഇവിടെ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ കേന്ദ്രസർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന സന്ദർഭത്തിലാണ്് പാക്കിസ്ഥാൻ ഹൈന്ദവ ന്യൂനപക്ഷങ്ങളുടെ കുടുംബനിയമങ്ങൾ ക്രോഡീകരിക്കാൻ ബിൽ പാസാക്കിയത്. സാമ്പത്തികമായും സാംസ്‌കാരികമായും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതര പൗരസമൂഹത്തിൻേറതിൽനിന്ന് വ്യത്യസ്തമല്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മോദിസർക്കാറിന്റെ ഹിന്ദുത്വ അജണ്ടതന്നെയാണ് ഇത്തരമൊരു ദുരുപദിഷ്ടിത പദ്ധതിക്കു പിന്നിലെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി തന്നെ ധാരാളം.
എൻ.ഡി.എ സർക്കാറിന്റെ ഇപ്പോഴത്തെ നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തും എന്ന് മാത്രമല്ല, മതസമൂഹങ്ങൾ തമ്മിലുള്ള നല്ല ബന്ധം ഉലക്കുന്നതിലേക്ക് കലാശിക്കാനും സാധ്യതയുണ്ട്. ഒരു രാജ്യത്ത് അവിടുത്തെ പൗരന്മാർ പീഡിപ്പിക്കപ്പെടുകയാണോ അല്ലേ എന്നൊക്കെ കണ്ടുപിടിക്കാൻ എന്തു ഉപാധിയാണ് നമ്മൾ അവലംബിക്കാൻ പോവുന്നത്. കേവലം ആരോപണത്തിന്റെ ബലത്തിലോ അല്‌ളെങ്കിൽ ബന്ധപ്പെട്ട കുടിയേറ്റക്കാർ നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലോ നടപടികളുമായി മുന്നോട്ടുപോവുന്നതിൽ എന്തർഥം? നാളെ, പാക്കിസ്ഥാൻ ഇതിനു മറുപടിയായി സമാനമായൊരു വാഗ്ദാനവുമായി രംഗത്തുവന്നാൽ എന്തായിരിക്കും അവസ്ഥ എന്നാണ് ചില കേന്ദ്രങ്ങൾ ചോദിക്കുന്നത്. അഭയാർഥികളെ മാനുഷിക പരിഗണനവച്ച് സ്വീകരിക്കാൻ തയാറാവുക എന്നത് നല്ല കാര്യമാണ്. അങ്ങനെയെങ്കിൽ, ആദ്യ പരിഗണന നൽകേണ്ടത് ലോകത്തിന്റെ മുഴുവൻ അനുകമ്പ നേടിയെടുത്ത മ്യാന്മർ ആട്ടിപ്പുറത്താക്കിയ റോഹിങ്ക്യകളാണ്. എന്നാൽ, ആ വഴിക്കൊന്നും മോദിസർക്കാറിന്റെ ശ്രദ്ധ തിരിഞ്ഞിട്ടില്‌ളെന്ന് മാത്രമല്ല, ഇനി തിരിയാനും സാധ്യതയില്ല. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷസമുദായത്തിന്റെ അംഗബലം വർധിപ്പിക്കുക എന്ന സംഘ്പരിവാർ അജണ്ടക്കപ്പുറം ഇതിനു പിന്നിൽ സദുദ്ദേശ്യപരമായ ഒരു പദ്ധതിയും ഇല്‌ളെന്ന് ഉറപ്പായ സ്ഥിതിക്ക് ഈ നീക്കത്തെ എതിർത്തു തോൽപിക്കേണ്ടത് യഥാർഥ രാജ്യസ്‌നേഹികളുടെ കടമയാണ്.}}



