- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയെ കുറിച്ച് ഒന്നും അറിയാതെ ലോകം; ഒരു മാസത്തിന് ശേഷം ആദ്യം നടന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്ക് പകരം ഫോട്ടോ; തമിഴ്നാടെന്ന വിചിത്ര ലോകത്തെ കാര്യങ്ങൾ ഇങ്ങനെയൊക്കെ
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നു. അപ്പോളോ ആശുപത്രിക്ക് അല്ലാതെ ആർക്കും ജയലളിതയുടെ രോഗവിവരത്തിൽ കൃത്യമായ ഒന്നും അറിയില്ല. വിദേശ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചികിൽസയിൽ ജയലളിതയുടെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് അണ്ണാ ഡിഎംകെ പറയുന്നത്. എന്നാൽ പാർട്ടി അണികൾ പോലും ഇത് വിശ്വസിക്കുന്നില്ല. ജയലളിത ഇപ്പോഴും വെന്റിലേറ്ററിലാണെന്നാണ് സൂചന. അതിനിചെ കാവേരിപ്രശ്‌നം ചർച്ചചെയ്യുന്നതിനായി ബുധനാഴ്ച ചേർന്ന തമിഴ്‌നാട് മന്ത്രിസഭായോഗത്തെ അധ്യക്ഷനായ ധനമന്ത്രി പനീർശെൽവം അഭിസംബോധനചെയ്തത് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രവുമായെന്നതും കൗതുകമായി. ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ വകുപ്പുകൾ ഏതാനും ദിവസംമുമ്പ് ഗവർണർ വിദ്യാസാഗർ റാവു പനീർശെൽവത്തിന് താത്കാലികമായി കൈമാറിയിരുന്നു. ഇതിനുശേഷം ചേർന്ന ആദ്യ യോഗമാണിത്. ജയലളിതയുടെ ഛായാചിത്രം ഇരിപ്പിടത്തിനു മുന്നിലെ മേശയ്ക്കു മുന്നിൽവച്ചായിരുന്നു യോഗം. കർണാടകത്തിൽനിന്ന് കാവേരിജലം കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുന്നു. അപ്പോളോ ആശുപത്രിക്ക് അല്ലാതെ ആർക്കും ജയലളിതയുടെ രോഗവിവരത്തിൽ കൃത്യമായ ഒന്നും അറിയില്ല. വിദേശ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചികിൽസയിൽ ജയലളിതയുടെ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് അണ്ണാ ഡിഎംകെ പറയുന്നത്. എന്നാൽ പാർട്ടി അണികൾ പോലും ഇത് വിശ്വസിക്കുന്നില്ല. ജയലളിത ഇപ്പോഴും വെന്റിലേറ്ററിലാണെന്നാണ് സൂചന.
അതിനിചെ കാവേരിപ്രശ്‌നം ചർച്ചചെയ്യുന്നതിനായി ബുധനാഴ്ച ചേർന്ന തമിഴ്‌നാട് മന്ത്രിസഭായോഗത്തെ അധ്യക്ഷനായ ധനമന്ത്രി പനീർശെൽവം അഭിസംബോധനചെയ്തത് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രവുമായെന്നതും കൗതുകമായി. ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ വകുപ്പുകൾ ഏതാനും ദിവസംമുമ്പ് ഗവർണർ വിദ്യാസാഗർ റാവു പനീർശെൽവത്തിന് താത്കാലികമായി കൈമാറിയിരുന്നു. ഇതിനുശേഷം ചേർന്ന ആദ്യ യോഗമാണിത്. ജയലളിതയുടെ ഛായാചിത്രം ഇരിപ്പിടത്തിനു മുന്നിലെ മേശയ്ക്കു മുന്നിൽവച്ചായിരുന്നു യോഗം. കർണാടകത്തിൽനിന്ന് കാവേരിജലം കിട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് യോഗത്തിൽ പ്രധാനമായും ഉണ്ടായത്. എന്നാൽ, യോഗതീരുമാനങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മേയർമാരുടെയും കൗൺസിലർമാരുടെയും കാലാവധി ഒക്ടോബർ 24ന് അവസാനിക്കാനിരിക്കെ പ്രത്യേക ഓഫീസർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം വൈകിട്ട് പുറത്തിറക്കുകയും ചെയ്തു.
മന്ത്രിസഭാ യോഗത്തിൽ പനീർസെൽവം ഇരുന്നതിനു മുന്നിലായിരുന്നു ചിത്രം. മധ്യത്തിൽ മുഖ്യമന്ത്രിയും ഇരുവശത്തും മന്ത്രിമാരും എന്ന രീതിയിലാണു സാധാരണ മന്ത്രിസഭാ യോഗത്തിലെ ഇരിപ്പിട ക്രമീകരണം. എന്നാൽ, ഇന്നലത്തെ യോഗത്തിൽ മറ്റു മന്ത്രിമാർക്കൊപ്പം ഒരുവശത്താണു പനീർസെൽവം ഇരുന്നത്. താൻസി ഭൂമി കേസിന്റെ പേരിൽ 2001ൽ രാജിവയ്‌ക്കേണ്ടിവന്നപ്പോഴും സ്വത്തു കേസിൽ 2014ൽ ശിക്ഷിക്കപ്പെട്ടപ്പോഴും ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായ പനീർസെൽവം, രണ്ടുതവണയും ജയയുടെ കസേരയോ മുറിയോ ഉപയോഗിച്ചിരുന്നില്ല.മേയിൽ അധികാരമേറ്റ അണ്ണാ ഡിഎംകെ സർക്കാർ, ഇന്നലത്തേതുൾപ്പെടെ ഇതുവരെ മൂന്നു മന്ത്രിസഭാ യോഗം മാത്രമാണു ചേർന്നത്. സത്യപ്രതി!ജ്ഞയ്ക്കു തൊട്ടു പിന്നാലെ മെയ് 23നായിരുന്നു ആദ്യയോഗം. ജൂലൈയിൽ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായും ജയയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നു. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച യോഗം ഒരുമണിക്കൂറിനകം പിരിഞ്ഞു.
ജയലളിത കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം, പൊതുഭരണം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പനീർശെൽവത്തിനു താത്കാലികമായി കൈമാറിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭായോഗം വിളിച്ചു ചേർക്കാനുള്ള അനുമതിയുമുണ്ട്. 68കാരിയായ ജയലളിതയെ പനിയും നിർജലീകരണവുംകാരണം സപ്തംബർ 22നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിൽ. തൂത്തുക്കുടി വിവേകാനന്ദ നഗറിലെ പലചരക്കു വ്യാപാരി സഹായം ആണ് അറസ്റ്റിലായത്. ഫേസ്‌ബുക് പേജിൽ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്‌തെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടിയെന്നു സൈബർ പൊലീസ് പറഞ്ഞു.
പാസ്‌പോർട്ടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞാണു സഹായത്തെ വീട്ടിൽനിന്നു പൊലീസ് വിളിച്ചുകൊണ്ടു പോയതെന്നു ബന്ധുക്കൾ പറഞ്ഞു. കള്ളക്കേസാണ് ചുമത്തിയിട്ടുള്ളതെന്നും വിട്ടയച്ചില്ലെങ്കിൽ കലക്ടറേറ്റിനു മുന്നിൽ സമരം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിച്ചതിന് എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. അൻപതിലേറെ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



