ഇംഫാൽ: മണിപ്പുരിന്റെ ഉരുക്കുവനിതയെന്ന വിളിപ്പേരുള്ള മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലൈൻസ്' എന്നാണ് പാർട്ടിയുടെ പേര്.

അടുത്തു നടക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇറോം അറിയിച്ചു. സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷമായി നടത്തിവന്ന നിരാഹാരം സമരം ഇറോം കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനിപ്പിച്ചത്.

രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും മുഖ്യമന്ത്രിയായാൽ അഫ്‌സ പിൻവലിക്കുമെന്നും അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരേന്ദ്രോ ലീച്ചോൻബാമാണ് പുതിയ പാർട്ടിയുടെ കൺവീനർ. ഇറോം പാർട്ടിയുടെ കോ കൺവീനറായിരിക്കും.