ബംഗളൂരു: കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഉദ്യോഗസ്ഥ ച്യുയിംഗം ചവച്ചത്. പ്രീതി ഗലോട്ടിനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം തുമക്കൂരുവിൽ നടന്ന മുഖ്യമന്ത്രിയുടെ നവ കർണാടക നിർമ്മാണ യാത്രാസമ്മേളനത്തിനിടെയാണ് സംഭവം.

മന്ത്രി ആഞ്ജനേയ അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. ഉദ്യോഗസ്ഥ ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്.