Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികമായാൽ അമൃതും വിഷം; കൂടുതൽ പല്ല് തേയ്ക്കുന്നതും അമിതമായി കായിക വ്യായാമങ്ങളിൽ മുഴുകുന്നതും പണി തരും; പച്ചക്കറികൾ കൂടുതൽ കഴിച്ചാലും കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിച്ചാലും കൊഴുപ്പേറിയ ഭക്ഷണം ഉപേക്ഷിച്ചാലും പ്രശ്‌നം ഉറപ്പ്; നല്ലതെന്ന് കരുതി നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ

അധികമായാൽ അമൃതും വിഷം; കൂടുതൽ പല്ല് തേയ്ക്കുന്നതും അമിതമായി കായിക വ്യായാമങ്ങളിൽ മുഴുകുന്നതും പണി തരും; പച്ചക്കറികൾ കൂടുതൽ കഴിച്ചാലും കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിച്ചാലും കൊഴുപ്പേറിയ ഭക്ഷണം ഉപേക്ഷിച്ചാലും പ്രശ്‌നം ഉറപ്പ്; നല്ലതെന്ന് കരുതി നമ്മൾ ചെയ്യുന്ന അബദ്ധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

വേഗതയുടെ സംസ്‌കാരം നമ്മുടെ ഭക്ഷണ ക്രമത്തിലേക്ക് അതിവേഗം കടന്നു വരൂന്ന നാളുകളിലാണ് പച്ചക്കറികൾ അമിതമായി ഭക്ഷിക്കുന്നത് നല്ലതല്ലെന്ന് വിദഗ്ദ്ധർ പറയുന്നത്. പ്രത്യേകിച്ച് ഇറേറ്റബിൾ ബോവൽ സിൻഡ്രം (ഐ ബി എസ്) എന്ന രോഗാവസ്ഥയുള്ളവർക്ക് ഇത് ദോഷം ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അധികമായി നാരുകൾ ഉള്ള പച്ചക്കറികൾ അമിതമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ദഹനേന്ദ്രിയ വ്യവസ്ഥക്ക് ഫൈബർ കൺടന്റ് പൂർണ്ണമായും വിഘടിപ്പിക്കാൻ ആയില്ലെങ്കിലത് ദഹന നാളത്തിൽ പ്രശ്നമുണ്ടാക്കും. കൂൺ, സെലെറി, കൊളിഫ്ളവർ, ഉള്ളി തുടങ്ങിയ എഫ് ഒ ഡി എം എ അധികമായി അടങ്ങിയ പച്ചക്കറികൾ ഐ ബി എസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമായേക്കും. അതുപോലെ അമിതമായി ഹിസ്റ്റാമിൻ അടങ്ങിയ ഭക്ഷണവും പ്രശ്നമാകും.

ഡ്രൈ ഫ്രൂട്ട്സ്, അകൊക്കാഡോ, യുഗർട്ട് പോലുള്ള പാലുൽപ്പന്നങ്ങൾ എന്നിവയിൽ ഹിസ്റ്റമിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയുടെ അമിതമായ ഉപഭോഗം ഹിസ്റ്റമിൻ ഇന്റോളറൻസ് (എച്ച് ഐ ടി) എന്ന അവസ്ഥക്ക് കാരണമാകും. സൺ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നത് ആരോഗ്യകരം എന്ന് നമ്മൾ കരുതിയിരിക്കുന്ന ചില കാര്യങ്ങൾ അമിതമായാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ്.

അതിലൊന്നാണ് പച്ചക്കറികളുടെ അമിതമായ ഉപയോഗം. നിരവധി പോഷകങ്ങളും ഫൈബറും പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നു എന്നത് വാസ്തവ്ഗമാണ്. എന്നാൽ, അവയിൽ പലതിനും നിങ്ങളുടെ ശരീരത്തിൽ വിപരീത സ്വാധീനം ചെലുത്താനും കഴിയും എന്നതാണ് യാഥാർത്ഥ്യം. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്, പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളെ തടയുവാൻ പ്രായപൂർത്തിയായ ഒരു വ്യക്തി പ്രതിദിനം 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ്. എന്നാൽ, അവയുടെ അമിത ഉപയോഗം ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിതെളിക്കും.

രണ്ടാമത്തേത് ഉയർന്ന അളവിൽ ഹിസ്റ്റാമിൻ കലർന്ന ഭക്ഷണമാണ്. നമ്മുടെ ശരീരത്തിലെ പ്രതിാധ സംവിധാനം പുറത്തു വിടുന്ന രാസവസ്തുവാണ് ഹിസ്റ്റാമിൻ. സാധാരണയായി അലർജിക്ക് കാരണമാകുന്ന വസ്തു ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. ഇത് അമിതമായി ശരീരത്തിൽ ചെന്നാൽ, ശരീരത്തിന്റെ മൊത്തം നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. അത് ഹിസ്റ്റാമിൻ ഇൻടോളറൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കും. ചിലരിൽ ഇത് അതിസാരം, വേദനയോടെയുള്ള ആർത്തവം, വൈക്കോൽ പനി, ശ്വാസ തടസം, രക്തസമ്മർദ്ദം മൂലമുള്ള പ്രശ്നങ്ങൾ, തലവേദന എന്നിവക്കും കാരണമായേക്കാം. യുഗർട്ട് പോലെയുള്ള ക്ഷീരോദ്പന്നങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് അവൊകാഡോ എന്നിവയിൽ ഹിസ്റ്റമിൻ വലിയ അളവിൽ അടങ്ങിയിരിക്കുന്നു.

സോഡയ്ക്ക് പകരമുള്ള ആരോഗ്യകരമായ പാനീയമായിട്ടാണ് ഫ്രൂട്ട് ജ്യുസുകളെ പരിചയപ്പെടുത്തുനന്ത്. എന്നാൽ, അവയിൽ പഞ്ചസാര അമിതമായ അളവിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല, നാരുകളുടെ അഭാവവുമുണ്ട്. അതുകൊണ്ടു തന്നെ അമിതമായി പഴച്ചാറുകൾ കഴിച്ചാൽ അത് ശരീരഭാരം കൂടുന്നതിനും, പല്ലുകൾ ദ്രവിക്കുന്നതിനും അതുപോലെ ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനും കാരണമായേക്കാം.

ആധുനിക ജീവിതശൈയിലെ മറ്റൊരു ട്രെൻഡ് ആണ് ലോ ഫാറ്റ് ഭക്ഷണങ്ങൾ. ഇവ ഫുൾ ഫാറ്റ് ഭക്ഷണങ്ങളേക്കാൽ ആരോഗ്യകരമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമായി സംസ്‌കരിച്ചവയാണ്. മാത്രമല്ല, ഇവയിൽ ആഡഡ് ഷുഗറും മറ്റ് അനാരോഗ്യകരമായ വസ്തുക്കളും അടങ്ങിയിട്ടുണ്ടാകും. മാത്രമല്ല, വയറു നിറഞ്ഞ സംതൃപ്തി എളുപ്പം തരാത്തതിനാൽ അമിത ഭക്ഷണത്തിനും അവ വഴി തെളിച്ചേക്കാം.

ലോകത്തിന് ആർഷ ഭാരതം നൽകിയ ഏറ്റവും വിലപിടിച്ച ഒന്നാണ് യോഗ. ശരീരത്തിന്റെ വഴക്കം നിലനിർത്താനും, സന്തുലനാവസ്ഥ കാത്ത് സൂക്ഷിക്കാനും, ശക്തി വർദ്ധിപ്പിക്കാനുമൊക്കെ യോഗ സഹായിക്കുമ്പോൾ തന്നെ അവ കാർഡിയോ വാസ്‌കുലാർ വ്യായാമങ്ങൾക്ക് പകരമല്ല എന്ന് തിരിച്ചറിയണം. യോഗ മാത്രമായി ചെയ്ത് ശരീര ഭാരം കാത്തു സൂക്ഷിക്കാനൊ അല്ലെങ്കിൽ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുവാനോ കഴിയില്ല.

ആധുനിക ജീവിതത്തിലെ മറ്റൊരു ട്രെൻഡ് ആണ് ഗ്ലൂട്ടൻ ഫ്രീ ഉദ്പന്നങ്ങൾ. നിങ്ങൾക്ക് സീലിയാക് രോഗമോ ഗ്ലൂട്ടൻ ഇൻടോളറൻസോ ഇല്ലാത്തിടത്തോളംകാലം ഗ്ലൂട്ടൻ ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. സത്യത്തിൽ ഒട്ടുമിക്ക ഗ്ലൂട്ടൻ ഫ്രീ ഉദ്പന്നങ്ങളുമ്മ് അമിതമായിസംസ്‌കരിച്ചവയും ആഡഡ് ഷുഗർ പോലുള്ളവ ചേർന്നവയുമാണ്.

അതുപോലെ, പതിവായുള്ള കായിക വ്യായാമം ആരോഗ്യത്തിന് നല്ലതാണെന്നതിൽ ആർക്കും ഒരു തർക്കവും ഉണ്ടാകില്ല. എന്നാൽ, ഇവിടെയും അധികമായാൽ അമൃത് വിഷമാകും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. പലപ്പോഴും സന്ധികളിൽ ഇത്തരം വ്യായാമങ്ങൾ അമിതമായ സമ്മർദ്ദം ഏൽപ്പിക്കും. അതുകൊണ്ടു തന്നെ വ്യായാമത്തിന്റെ തോത് വർദ്ധിപ്പിക്കുന്നത്, ക്രമമായും സാവധാനത്തിലും ആയിരിക്കണം. അങ്ങനെ ചെയ്താൽ ആന്തരിക പരിക്കുകൾ ഉണ്ടാകുന്നതും ഒഴിവാക്കാനാകും.

മറ്റൊരു പ്രതി ഡെറ്റോക്സ് ഡയറ്റ് ആണ്. ഡെറ്റോക്സ് ഡയറ്റുകൾ വിപണിയിൽ വിൽക്കുന്നത് നിങ്ങളുടെ ശരീരത്തിലുള്ള വിഷാംശങ്ങൾ നീക്കം ചെയ്ത് ശരീരം വൃത്തിയാക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ്. എന്നാൽ, ഇതിനെ പിന്താങ്ങാൻ തക്ക ശാസ്ത്രീയ തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. സത്യത്തിൽ ഡെറ്റോക്സ് ഡയറ്റ് നിങ്ങളുടെ ശരീരത്തിന് അപകടം സൃഷ്ടിച്ചേക്കാം. സാധാരണ സന്തുലിത ഭക്ഷണ ക്രമത്തിൽ നിന്നും ലഭിക്കുന്ന പല പോഷകങ്ങളുടെയും കുറവും അനുഭവപ്പെട്ടേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP