- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമമാലിനിക്ക് ചുളുവിലയിൽ ഭൂമി കൊടുത്തത് മാത്രം വിവാദം ആയാൽ മതിയോ? കർണാടക സർക്കാർ ഡിസിസി ഓഫീസ് പണിയാൻ കോൺഗ്രസ്സിന് ഏഴരക്കോടിയുടെ ഭൂമി നൽകിയത് 54 ലക്ഷത്തിന്
ബോളിവുഡ് നടി ഹേമമാലിനിക്ക് ഡാൻസ് അക്കാദമി ഉണ്ടാക്കാൻ മഹാരാഷ്ട്ര സർക്കാർ ഭൂമി നൽകിയത് വിവാദമായത് അടുത്തിടെയാണ്. എന്നാൽ, എല്ലാ സർക്കാരുകളും ഇത്തരത്തിലുള്ള വഴിവിട്ട സഹായങ്ങൾ നൽകുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കർണാടക സർക്കാരാണ് സമാനമായ വിവാദത്തിൽ ചാടിയിരിക്കുന്നത്. കണ്ണായ സ്ഥലങ്ങളിലൊക്കെ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിന് ചുളുവിലയ്ക്ക് സ്ഥലം നൽകിയാണ് കർണാടക സർക്കാർ വെട്ടിലായത്. ബെൽഗാവി വിജയപ്പുര, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലൊക്കെ ഇത്തരത്തിൽ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്. 10,890 ചതുരശ്ര അടി സ്ഥലമാണ് ബൽഗാവിയിൽ സർക്കാർ വിട്ടുകൊടുത്തത്. ചതുരശ്ര അടിക്ക് 500 രൂപ വീതമാണ് ഇതിനായി ബെൽഗാവി ജില്ലാ കോൺഗ്രസ് കമ്മറ്റിയിൽനിന്ന് ഈടാക്കിയത്. സർക്കാരിന്റെ ഭൂമിവിലയനുസരിച്ച് 7.6 കോടി രൂപ വിലയുള്ള ഭൂമി ജില്ലാ കോൺഗ്രസ് കമ്മറ്റിക്ക് നൽകിയത് 54.45 ലക്ഷം രൂപ മാത്രം കൈപ്പറ്റി 15 കോടിയെങ്കിലും വിലയുള്ള ഭൂമിയാണിത്. 2014-ൽ ബെൽഗാവി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ലക്ഷ്മി ഹെബ്ബാൽക്കർ ഭൂമിക്കുവേണ്ടി സർക്കാര
ബോളിവുഡ് നടി ഹേമമാലിനിക്ക് ഡാൻസ് അക്കാദമി ഉണ്ടാക്കാൻ മഹാരാഷ്ട്ര സർക്കാർ ഭൂമി നൽകിയത് വിവാദമായത് അടുത്തിടെയാണ്. എന്നാൽ, എല്ലാ സർക്കാരുകളും ഇത്തരത്തിലുള്ള വഴിവിട്ട സഹായങ്ങൾ നൽകുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കർണാടക സർക്കാരാണ് സമാനമായ വിവാദത്തിൽ ചാടിയിരിക്കുന്നത്. കണ്ണായ സ്ഥലങ്ങളിലൊക്കെ പാർട്ടി ഓഫീസ് നിർമ്മിക്കുന്നതിന് ചുളുവിലയ്ക്ക് സ്ഥലം നൽകിയാണ് കർണാടക സർക്കാർ വെട്ടിലായത്. ബെൽഗാവി വിജയപ്പുര, മൈസൂർ, മംഗലാപുരം എന്നിവിടങ്ങളിലൊക്കെ ഇത്തരത്തിൽ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്.
10,890 ചതുരശ്ര അടി സ്ഥലമാണ് ബൽഗാവിയിൽ സർക്കാർ വിട്ടുകൊടുത്തത്. ചതുരശ്ര അടിക്ക് 500 രൂപ വീതമാണ് ഇതിനായി ബെൽഗാവി ജില്ലാ കോൺഗ്രസ് കമ്മറ്റിയിൽനിന്ന് ഈടാക്കിയത്. സർക്കാരിന്റെ ഭൂമിവിലയനുസരിച്ച് 7.6 കോടി രൂപ വിലയുള്ള ഭൂമി ജില്ലാ കോൺഗ്രസ് കമ്മറ്റിക്ക് നൽകിയത് 54.45 ലക്ഷം രൂപ മാത്രം കൈപ്പറ്റി 15 കോടിയെങ്കിലും വിലയുള്ള ഭൂമിയാണിത്.
2014-ൽ ബെൽഗാവി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ലക്ഷ്മി ഹെബ്ബാൽക്കർ ഭൂമിക്കുവേണ്ടി സർക്കാരിനെ സമീപിക്കുകയായിരുന്നു. 1924-ൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സമ്മേളനം നടന്ന ഭൂമിയാണിതെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ബെൽഗാവി കോർപറേഷൻ അധികൃതർ ഭൂമിക്കുവേണ്ടി 7.62 കോടി രൂപ അടയ്ക്കാനാണ് ഉത്തരവിട്ടിരുന്നത്. ചതുരശ്ര അടിക്ക് 7000 രൂപ വീതം. എന്നാൽ, നേതാക്കളുടെ സമ്മർദത്തെത്തുടർന്ന് ചതുരശ്ര അടിക്ക് 500 രൂപ വീതം ഈടാക്കി ഭൂമി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.



