Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202424Friday

പത്രത്തിൽ നൽകിയ കല്ല്യാണ പരസ്യം വൈറലായി; സുമിത്ര - രോഹിത് വിവാഹം ഏറ്റെടുത്തു കേരളക്കര! സിദ്ധുവിനെ സാക്ഷിയാക്കി രോഹിതിൽ വരണമാല്യം ചാർത്തി സുമിത്ര; മരുമകളെ ഭർതൃവീട്ടിലേക്ക് യാത്രയാക്കി ശിവദാസ മേനോനും പേരക്കുട്ടികളും; ആശംസ നേർന്ന് വേദികയും എത്തിയതോടെ എല്ലാം ശുഭം! കുടുംബ വിളക്കിൽ ഇനി എന്തു സംഭവിക്കും?

പത്രത്തിൽ നൽകിയ കല്ല്യാണ പരസ്യം വൈറലായി; സുമിത്ര - രോഹിത് വിവാഹം ഏറ്റെടുത്തു കേരളക്കര! സിദ്ധുവിനെ സാക്ഷിയാക്കി രോഹിതിൽ വരണമാല്യം ചാർത്തി സുമിത്ര; മരുമകളെ ഭർതൃവീട്ടിലേക്ക് യാത്രയാക്കി ശിവദാസ മേനോനും പേരക്കുട്ടികളും; ആശംസ നേർന്ന് വേദികയും എത്തിയതോടെ എല്ലാം ശുഭം! കുടുംബ വിളക്കിൽ ഇനി എന്തു സംഭവിക്കും?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള കേരളത്തിലെ വീട്ടമ്മമാർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു വിവാഹം നടന്നു. ഇനി ആ വിവാഹ ജീവിതത്തിൽ എന്തു സംഭവിക്കും എന്ന ആകാംക്ഷയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ വിവാഹ വാർത്തയെ കുറിച്ചുള്ള പത്രപരസ്യം ഇന്നലെ പത്രങ്ങളിലും ഉണ്ടായിരുന്നു. ഈ പരസ്യം സൈബറിടത്തിൽ വൈറലാകുകയും ചെയ്തിരുന്നു. പറഞ്ഞു വരുന്നത് മലയാളികളുടെ ഇഷ്ട സീരിയലായ ഏഷ്യാനെറ്റിലെ കുടുംബ വിളക്കിലെ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള വിവാഹത്തെ കുറിച്ചണ്. സുമിത്രയും രോഹിത്തും തമ്മിലാണ് ഇന്നലെ കുടുംബാംഗങ്ങളെ എല്ലാം സാക്ഷിയാക്കി വിവാഹം കഴിച്ചത്.

ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറ്റവും പ്രചാരം ലഭിക്കുന്ന ഒരു ചിത്രമാണ് സുമിത്രയുടെ രോഹിത്തിന്റെയും വിവാഹ പരസ്യം. ആദ്യം ചിത്രം കണ്ടവർ വിചാരിച്ചത് ഏറെ സുപരിചിതരായ ടിവി താരങ്ങൾ തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്നാണ്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ സുമിത്രയും രോഹിത്തും തമ്മിലാണ് വിവാഹിതരാകുന്നത്. മീര വാസുദേവാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാജു ഷാമാണ് രോഹിത്തായി കുടുംബ വിളക്കിലെത്തുന്നത്.

വലിയ പത്ര പരസ്യമായിട്ടാണ് കഥാപാത്രങ്ങളുടെ വിവാഹം നടക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇന്നലെത്തെ എപ്പിസോഡിൽ ഇവർ വിവാഹിതരാകുകയും ചെയ്തു. ഇന്നലെ രാത്രി 8നു- 8.30നും മുഹൂർത്തത്തിലാണ് വിവാഹം നടക്കുകയെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ഇത്തരത്തിൽ ഒരു പരസ്യത്തിന് രണ്ട് തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രതികരണ ഉണ്ടായിരിക്കുന്നത്. ഒന്ന് സീരിയലിന്റെ അണിയറ പ്രവർത്തകരുടെ മാർക്കറ്റിങ് തന്ത്രത്തെ അഭിനന്ദിച്ചുകൊണ്ടും തെറ്റിധരിപ്പിക്കുന്ന പരസ്യമാണെന്ന് വിമർശിച്ചുകൊണ്ടുമാണ് മറ്റ് ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.

അതേസമയം തമാശരൂപേണ പരസ്യത്തെ സ്വീകരിച്ചവരുമുണ്ട്. 'ഇത് നടക്കില്ല. സിദ്ധു ഫാൻസ് തമ്പാനൂർ യുണിറ്റ് ശക്തമായി പ്രതിഷേധിക്കും #ഇരയോടൊപ്പം #സിദ്ധുനോടൊപ്പം'. 'ഇതെങ്ങനെ സഹിക്കും #സിദ്ധുനോടൊപ്പം', എന്നിങ്ങിനെ വൈറലായ ചിത്രത്തിന് താഴെയായി ചിലർ കമന്റുകൾ രേഖപ്പെടുത്തിട്ടുണ്ട്. അതേസമയം കല്ല്യാണം ഒരാഴ്ച മുഴുവനുമുണ്ടോ എന്നു ചിലർ സംശയം ചോദിച്ചു. എങ്കിലും ഇന്നലെ തന്നെ വിവാഹം നടന്നു.

മുൻ ഭർത്താവ് സിദ്ധുവിനെ സാക്ഷി നിർത്തിയാണ് രോഹിത്തിനെ സുമിത്ര വരണമാല്യം ചാർത്തിയത്. മരുമകളെ ഭർതൃവീട്ടിലേക്ക് യാത്രയാക്കി സിദ്ധുവിന്റെ പിതാവ് ശിവദാസ മേനോനും. ഒപ്പം അമ്മയുടെ വിവാഹത്തിന് പുഷ്പ്പങ്ങൾ വിതറി യാത്രയാക്കി മക്കളും അണിചേർന്നു. സുമിത്രയുടെ എതിരാളിയെങ്കിലും വേദികയും വിവാഹ ആശംസ നേർന്നു. ഇനിയുള്ള കഥ എങ്ങനെ മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടത്. ഈ ആകാംഷയിലാണ് കുടുംബ വിളക്കിന്റെ ഭാവി.

സുമിത്രയെന്ന് വീട്ടമ്മയുടെ കഥാപാത്രത്തെ കേന്ദ്രമാക്കി കുടുംബ വിളക്ക് സീരിയൽ മുന്നോട്ട് പോകുന്നത്. ഭർത്താവ് സിദ്ധാർഥ് വിവാഹം കഴിഞ്ഞ 25 വർഷത്തിന് ശേഷം സുമിത്രയെ ഉപേക്ഷിച്ച് സഹപ്രവർത്തകയായ വേദികയ്‌ക്കൊപ്പം പോകും. തുടർന്ന് സ്വന്തം ഇച്ഛശക്തിയുടെ ബലത്തിൽ സുമിത്ര സിദ്ധാർഥിന്റെ മുന്നിൽ ജീവിച്ച് കാണുക്കുന്നതാണ് സീരിയൽ. ഇതിനിടെ വേദികയുമായി ബന്ധം അവസാനിപ്പിച്ച സുമിത്രയുടെ അടുക്കിലേക്ക് തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് രോഹിതുമായിട്ടുള്ള വിവാഹം ഉറപ്പിക്കുന്നത്. സൂപ്പർ ഹിറ്റായ ബംഗാളി സീരിയലിന്റെ മലയാളം പതിപ്പാണ് കുടുംബ വിളക്കായി ഏഷ്യനെറ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP