Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദമ്പതികൾ കൊലപ്പെട്ട കേസ്സിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 35 മില്യൺ ഡോളർ ഇനാം

ദമ്പതികൾ കൊലപ്പെട്ട കേസ്സിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 35 മില്യൺ ഡോളർ ഇനാം

പി.പി ചെറിയാൻ

റ്റൊറന്റൊ(കാനഡ): അഞ്ചുവർഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയർ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 35 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങൾ. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മില്യൺ കൂടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2017 ഡിസംബർ 15നാണ് ജനറിൽ ഡ്രഗ് മേക്കർ അപ്പോ ടെക്‌സ് കമ്പനി ഉടമസ്ഥാനായ ബാരി ഷെർമാൻ(75), ഭാരി എന്തിയും തങ്ങളുടെ കൊട്ടാരതുല്യമായ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതൊരു കൊലപാതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ മകൻ ജോനാഥാൻ ഷെർമന്നാണ് പ്രതിഫലം വർദ്ധിപ്പിച്ച വിവരം ഡിസംബർ 19ന് മാധ്യമങ്ങളെ അറിയിച്ചത്. പൈശാചിക പ്രവർത്തി ചെയ്തവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ വർഷം പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പൊതുജനങ്ങൾക്ക് വേണ്ടി പ്രദർശിപ്പിച്ചു സഹായം അഭ്യർത്ഥിച്ചിരുന്നു.

ജ്യൂയിഷ് കമ്മ്യൂണിറ്റിയിൽപ്പെട്ട ഇവരുടെ കൊലപാതകം കനേഡിയൻ ഗവൺമെന്റിനേയും, പൊലീസിനേയും പ്രതികൂട്ടിലാക്കിയിരുന്നു. ഇവരുടെ നാലു മക്കൾ സ്വകാര്യ കുറ്റാന്വേഷകരെ നിയമിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. രണ്ടു തവണ ഓട്ടോപ്‌സി നടത്തിയതിനു ശേഷമാണ് ദമ്പതിമാർ കൊല്ലപ്പെട്ടതാകാം എന്ന് പൊലീസ് വെളിപ്പെടുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP