- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണി ട്രാപ്പിൽ പെട്ട് വരുൺ ഗാന്ധി പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയോ? വിദേശ സുന്ദരികൾക്ക് ഒപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ആയുധ ഇടപാടുകാരൻ സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നു റിപ്പോർട്ട്; മനേക ഗാന്ധിയുടെ പുത്രനെതിരെ ഗുരുതര ആരോപണം
ന്യൂഡൽഹി: ഹണി ട്രാപ്പിൽ പെട്ട് വരുൺ ഗാന്ധി പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയോ? സ്ത്രീകളെ ഉപയോഗിച്ച് ബിജെപി എംപി വരുൺ ഗാന്ധി രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായി പരാതി. യുഎസിൽനിന്നുള്ള അഭിഭാകനായ സി.എഡ്മണ്ട്‌സ് അലൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് ലഭിച്ച ഒരു കത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രധാസെപ്റ്റംബർ 16ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കത്തെഴുതിയത്. തനിക്ക് നേരെ ഭീഷണി ഉണ്ടാകുമെന്നും അഭിഭാഷകൻ കത്തിൽ പറയുന്നു. അതേസമയം വരുണിനെതിരെ പ്രധാനമനത്രി ഇതുവരെ നടപടികൾ ഒന്നും എടുത്തിട്ടില്ല. കാര്യങ്ങൾ പരിശോദിച്ചു വരികയാണ്, പ്രധാനമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അലൻ പറയുന്നു. വിദേശ സുന്ദരികൾക്ക് ഒപ്പം വരുൺ സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ പ്രതിരോധ രഹസ്യങ്ങൾക്ക് പുറമേ ആയുധവ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങളും വരുൺ ഗാന്ധി വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആയുധ വിവാദ വിൽപ്പനക്കാരനായ അഭിഷേക് വർമയോട് ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ സംബന്ധിച്ച് വരുൺ
ന്യൂഡൽഹി: ഹണി ട്രാപ്പിൽ പെട്ട് വരുൺ ഗാന്ധി പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയോ? സ്ത്രീകളെ ഉപയോഗിച്ച് ബിജെപി എംപി വരുൺ ഗാന്ധി രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായി പരാതി. യുഎസിൽനിന്നുള്ള അഭിഭാകനായ സി.എഡ്മണ്ട്‌സ് അലൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന് ലഭിച്ച ഒരു കത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
പ്രധാസെപ്റ്റംബർ 16ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കത്തെഴുതിയത്. തനിക്ക് നേരെ ഭീഷണി ഉണ്ടാകുമെന്നും അഭിഭാഷകൻ കത്തിൽ പറയുന്നു. അതേസമയം വരുണിനെതിരെ പ്രധാനമനത്രി ഇതുവരെ നടപടികൾ ഒന്നും എടുത്തിട്ടില്ല. കാര്യങ്ങൾ പരിശോദിച്ചു വരികയാണ്, പ്രധാനമന്ത്രിയിൽ വിശ്വാസമുണ്ടെന്നും അലൻ പറയുന്നു.
വിദേശ സുന്ദരികൾക്ക് ഒപ്പം വരുൺ സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയപ്പോൾ പ്രതിരോധ രഹസ്യങ്ങൾക്ക് പുറമേ ആയുധവ്യാപാരികളെക്കുറിച്ചുള്ള വിവരങ്ങളും വരുൺ ഗാന്ധി വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ആയുധ വിവാദ വിൽപ്പനക്കാരനായ അഭിഷേക് വർമയോട് ഇന്ത്യയുടെ പ്രതിരോധരഹസ്യങ്ങൾ സംബന്ധിച്ച് വരുൺ ഗാന്ധി വെളിപ്പെടുത്തിയതായാണ് കത്തിലെ ആരോപണം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന കാര്യങ്ങളാണ് വരുൺ ഗാന്ധി ചോർത്തി നൽകിയതെന്ന് പാർലമെന്ററി പ്രതിരോധ കമ്മറ്റി അംഗമായ അലൻ പറയുന്നത്. അഭിഷേകും അലനും മുമ്പ് ബിസിനസ് പങ്കാളികളായിരുന്നു. എന്നാൽ 2012ൽ ഇവർ പിരിഞ്ഞു.
വിവിധ കേസുകളിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ അഭിഷേക് വർമ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വർമയ്ക്കിരെ പല നിർണായക തെളിവുകളും അലൻ മുമ്പുതന്നെ ഇന്ത്യൻ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അഭിഷേകിനെ കൂടാതെ മുതിർന്ന സൈനിക ഓഫീസർമാരും ഇയാളുടെ രഹസ്യം ചോർത്തൽ സംഘത്തിലുണ്ടായിരുന്നു. 2008ൽ അഭിഷേക് വർമയ്ക്കു ജാമ്യം ലഭിച്ചു.
എന്നാൽ ആരോപണങ്ങൾ വരുൺ ഗാന്ധി നിഷേധിച്ചു. അസംബന്ധമായ ഇത്തരം റിപ്പോർട്ടുകളോടു പ്രതികരിക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെയുള്ള വാദത്തിന് തെളിവുകളുണ്ടോ എന്നും വരുൺ ചോദിക്കുന്നു. 15 വർഷമായി താൻ അഭിഷേക് വർമയെ കണ്ടിട്ടില്ലെന്നും താൻ ഹണി ട്രാപ്പിൽ പെട്ടതിന് തെളിവായി ഫോട്ടോ ഹാജരാക്കാൻ കഴിഞ്ഞാൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുമെന്നും വരുൺ ഗാന്ധി പറയുന്നു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരുൺ ഗാന്ധിയെ ഉയർത്തിക്കാട്ടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഹണി ട്രാപ് വിവാദം തലപൊക്കുന്നത്.



