- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ മണ്ഡലങ്ങളിലും രണ്ടില മാത്രം; എല്ലാവരും നാമനിർദ്ദേശം നൽകിയത് 12.50നും 1.20നും ഇടയിൽ; അമ്മ കൽപ്പിച്ചാൽ അണുവിട ചലിക്കാത്ത അണ്ണാഡിഎംകെ നേതാക്കൾ പത്രിക നൽകിയത് ഇങ്ങനെ
ചെന്നൈ: ഭരണതുടർച്ചയാണ് ജയലളിത ലക്ഷ്യമിടുന്നത്. അതിന് വെല്ലുവിളികൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാലും എല്ലാം കരുതലോടെ വേണം. എല്ലാ സീറ്റിലും ജയിക്കുകയാണ് ജയലളിതയുടെ ലക്ഷംയ അതിന് നല്ലനേരത്തു പത്രിക കൊടുക്കണം. അങ്ങനെ അമ്മ കൽപിച്ചു: എല്ലാവരും ഉച്ചയ്ക്കു 12.50നും 1.20നും ഇടയിൽ നാമനിർദേശ പത്രിക നൽകണം. എല്ലാവരും അത് അനുസരിക്കുകയും ചെയ്തു. ശുഭമുഹൂർത്തം നോക്കിത്തന്നെയാവണം ജയലളിത അങ്ങനെ പറഞ്ഞത്. എന്തായാലും അണുവിട വ്യത്യാസമില്ലാതെ എല്ലാവരും അനുസരിച്ചു. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജയലളിത ഒഴികെയുള്ള അണ്ണാ ഡിഎംകെ സഖ്യത്തിലെ 233 സ്ഥാനാർത്ഥികളും ഇന്നലെ ഉച്ചയ്ക്കു നിർദേശിക്കപ്പെട്ട സമയത്തു പത്രിക സമർപ്പിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത 25നു പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കാനുള്ള അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികളുടെ വരവു കാരണം മിക്ക വരണാധികാരികൾക്കും ഉച്ചയ്ക്കു വൻതിരക്കായിരുന്നു. അണ്ണാ ഡിഎംകെയുടെ 226ഉം സഖ്യകക്ഷികളുടെ ഏഴും സ്ഥാനാർത്ഥികളാണു പത്രിക സമർപ്പിച്ചത്. എല്ലാവരും
ചെന്നൈ: ഭരണതുടർച്ചയാണ് ജയലളിത ലക്ഷ്യമിടുന്നത്. അതിന് വെല്ലുവിളികൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാലും എല്ലാം കരുതലോടെ വേണം. എല്ലാ സീറ്റിലും ജയിക്കുകയാണ് ജയലളിതയുടെ ലക്ഷംയ അതിന് നല്ലനേരത്തു പത്രിക കൊടുക്കണം. അങ്ങനെ അമ്മ കൽപിച്ചു: എല്ലാവരും ഉച്ചയ്ക്കു 12.50നും 1.20നും ഇടയിൽ നാമനിർദേശ പത്രിക നൽകണം. എല്ലാവരും അത് അനുസരിക്കുകയും ചെയ്തു.
ശുഭമുഹൂർത്തം നോക്കിത്തന്നെയാവണം ജയലളിത അങ്ങനെ പറഞ്ഞത്. എന്തായാലും അണുവിട വ്യത്യാസമില്ലാതെ എല്ലാവരും അനുസരിച്ചു. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ജയലളിത ഒഴികെയുള്ള അണ്ണാ ഡിഎംകെ സഖ്യത്തിലെ 233 സ്ഥാനാർത്ഥികളും ഇന്നലെ ഉച്ചയ്ക്കു നിർദേശിക്കപ്പെട്ട സമയത്തു പത്രിക സമർപ്പിച്ചു. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത 25നു പത്രിക സമർപ്പിച്ചിരുന്നു.
പത്രിക സമർപ്പിക്കാനുള്ള അണ്ണാ ഡിഎംകെ സ്ഥാനാർത്ഥികളുടെ വരവു കാരണം മിക്ക വരണാധികാരികൾക്കും ഉച്ചയ്ക്കു വൻതിരക്കായിരുന്നു. അണ്ണാ ഡിഎംകെയുടെ 226ഉം സഖ്യകക്ഷികളുടെ ഏഴും സ്ഥാനാർത്ഥികളാണു പത്രിക സമർപ്പിച്ചത്. എല്ലാവരും മൽസരിക്കുന്നത് അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിൽത്തന്നെ.സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ മൽസരിക്കുന്നത് ആദ്യമാണ്.
അതിനിടെ മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചു മറ്റൊരു ചരിത്രം സൃഷ്ടിക്കാൻ ജയലളിത ആഹ്വാനം ചെയ്തു. 1821 സ്ഥാനാർത്ഥികളാണ് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതോടെ, പത്രിക സമർപ്പിച്ച മൊത്തം സ്ഥാനാർത്ഥികളുടെ എണ്ണം 3928 ആയി. ഇതിൽ 3481 പേർ പുരുഷന്മാരും 445 പേർ സ്ത്രീകളും രണ്ടുപേർ ഭിന്നലിംഗക്കാരുമാണ്.



