- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണം; സർക്കുലർ ഇറക്കി ഡയറക്ടർ; പരാതി പരിഹാര പുരോഗതി പരിശോധിക്കാനും സംവിധാനം
തിരുവനന്തപുരം: നവകേരള സദസിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളിൽ രണ്ടാഴ്ച മുതൽ 45 ദിവസത്തിനകം തീർപ്പുകൽപ്പിക്കണമെന്നു ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ. പരാതി പരിഹാരം നീളുന്നുവെന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് ഇത്. വ്യക്തമായ നിർദ്ദേശമാണ് നൽകുന്നത്.
പരാതികളിൽ ജില്ലാ തലങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമുണ്ടെങ്കിൽ പരമാവധി നാല് ആഴ്ചയ്ക്കുള്ളിലും തീരുമാനമെടുക്കണം.
സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ജോയിന്റ് ഡയറക്ടർമാർ പ്രിൻസിപ്പൽ ഡയറക്ടർക്ക് രേഖകൾ സഹിതം പ്രപ്പോസൽ അയയ്ക്കണം. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിക്കുന്ന അപേക്ഷകൾ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ സെക്ഷനുകൾക്കു കൈമാറി അടിയന്തരമായി തീർപ്പുകൽപ്പിക്കണം. സർക്കാർ തലത്തിൽ നടപടി ആവശ്യമായ വിഷയങ്ങൾ രേഖകൾ സഹിതം സർക്കാരിനു സമർപ്പിക്കണം. 45 ദിവസത്തിനകം പരാതികളിൽ തീർപ്പുകൽപ്പിക്കണമെന്നാണ് നിർദ്ദേശം.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ, പരാതികൾ തുടങ്ങിയവ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ലാതലത്തിൽ ക്രോഡീകരിച്ച് ക്രമ നമ്പറിട്ട് നവകേരള സദസിന്റെ കൈപ്പറ്റ് രസീതിലെ നമ്പർ സഹിതം രജിസ്റ്ററിൽ ചേർക്കണം. നവകേരള സദസിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിക്കുന്ന നിവേദനങ്ങളും പരാതികളും സംബന്ധിച്ച പുരോഗതി ദിനംപ്രതി പരിധോധിക്കുന്നതിനും സെക്ഷനുകൾക്ക് മാർഗനിർദേശങ്ങൾനൽകുന്നതിനും ഡി.പി.എൽ.എ. സെക്ഷൻ സീനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും സർക്കുലറിൽ പറയുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ് സമ്പൂർണ പരാജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നവകേരള സദസിൽ സാധാരണ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നൽകിയ പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിട്ട് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് സർക്കാരിന്റെ മുഖം മിനുക്കാനുള്ള ഒരു രാഷ്ട്രീയ പ്രചാരണം മാത്രമാണിതെന്നും ചെന്നിത്തല ആരോപിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം.
''കാസർകോട് ജില്ലയിൽ 198 പരാതികൾ മാത്രമേ ഇതുവരെ തീർപ്പാക്കിയുള്ളൂവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽതന്നെ വിവിധ വകുപ്പുകൾക്ക് അയച്ചു കൊടുക്കുകയല്ലാതെ പരാതി പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. ചെറിയ ജില്ലയായ കാസർകോടിന്റെ സ്ഥിതി ഇതാണെങ്കിൽ വലിയ ജില്ലകളിലെ പരാതികൾ എന്തു ചെയ്യും? മുഖ്യമന്ത്രി വലിയ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നത്.
സർക്കാർ ചെലവിൽ ഇടതുമുന്നണിയുടെ പ്രചാരവേല നടത്തുന്നതെന്നു ശരിയാണോയെന്നു പരിശോധിക്കണം. സാധാരണയായി സർക്കാർ പരിപാടിയിൽ രാഷ്ട്രീയം പറയാറില്ല. എന്നാൽ നവകേരള സദസ്സിൽ അങ്ങനെയല്ല കാണുന്നത്. സംസ്ഥാനത്ത് ഒരു വികസവും നടക്കുന്നില്ല. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനം പോലും നടക്കുന്നില്ല''രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.




