Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

റോവർ ഇറങ്ങി, ആകാംക്ഷയോടെ കാത്തിരിക്കുന്നു; ഐഎസ്ആർഒയെ അഭിനന്ദിച്ച് രാഷ്ട്രപതി; പ്രഗ്യാൻ റോവറിനൊപ്പം അശോക സ്തംഭത്തിന്റെ മുദ്രയും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു; പേ ലോഡുകളുടെ പ്രവർത്തനവും ഉടൻ തുടങ്ങും; അഭിമാനത്തോടെ മനംതുടിച്ചു ഭാരതീയർ

റോവർ ഇറങ്ങി, ആകാംക്ഷയോടെ കാത്തിരിക്കുന്നു; ഐഎസ്ആർഒയെ അഭിനന്ദിച്ച് രാഷ്ട്രപതി; പ്രഗ്യാൻ റോവറിനൊപ്പം അശോക സ്തംഭത്തിന്റെ മുദ്രയും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു; പേ ലോഡുകളുടെ പ്രവർത്തനവും ഉടൻ തുടങ്ങും; അഭിമാനത്തോടെ മനംതുടിച്ചു ഭാരതീയർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിക്രം ലാൻഡറിലെ പ്രഗ്യാൻ റോവർ പുറത്തിറങ്ങിതിന് പിന്നാലെ അഭിനന്ദനവുമായി രാഷ്ട്രപതി ദ്രൗപദി മുർമു. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചാന്ദ്രയാൻ-3 ദൗത്യത്തിൽ നിർണ്ണായകമായ മറ്റൊരു വിജയം കൈവരിച്ചിരിക്കുന്നു. പേ ലോഡുകളുടെ പ്രവർത്തനം തുടങ്ങാൻ കാത്തിരിക്കുന്നു. ചന്ദ്രന്റെ രഹസ്യങ്ങൾ അറിയാൻ രാജ്യത്തെ ജനങ്ങൾക്കൊപ്പം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ചരിത്ര നേട്ടത്തിന് ഐഎസ്ആർഒയുടെ സംഘത്തിനെ വീണ്ടും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി കുറിച്ചു.

41 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാൻ-3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിങ്ങിന് നാലു മണിക്കുറുകൾക്ക് ശേഷം പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിറങ്ങി. ചന്ദ്രയാനിലെ പ്രഗ്യാൻ റോവറിന്റെ ചക്രങ്ങൾ ചന്ദ്രനിൽ പതിച്ചതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു. ഇത് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിട്ടുണ്ട്.

ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിങ്ങിന് നാലു മണിക്കുറുകൾക്ക് ശേഷമാണ് പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ലാൻഡർ മൊഡ്യൂളിന്റെ ഇള്ളിലുള്ള റോവർ റാംപിലൂടെയാണ് പുറത്തിറങ്ങിയത്. റോവർ പുറത്തിറങ്ങാൻ നാലു മണിക്കൂർ മുതൽ ഒരു ദിവസം വരെ സമയമെടുത്തേക്കാമെന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് വ്യക്തമാക്കിയിരുന്നത്.

വൈകാതെ റോവർ ചന്ദ്രോപരിതലത്തിൽ പഠനങ്ങൾ ആരംഭിക്കും. ചന്ദ്രനിൽ സഞ്ചരിച്ചുകൊണ്ട് പ്രഗ്യാൻ റോവറാണ് വിവരങ്ങൾ കൈമാറുക. ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ വിവരങ്ങൾ ശേഖരിച്ച് ലാൻഡറിലേക്ക് കൈമാറും. ലാൻഡർ അത് ഓർബിറ്ററിലേക്കും ഓർബിറ്റർ ഭൂമിയിലേക്കും വിവരങ്ങൾ കൈമാറും.

റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്‌സൽ മോണോക്രോമാറ്റിക് ക്യാമറകൾ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞർക്ക് ദൃശ്യങ്ങൾ ലഭ്യമാവുക. സൗരോർജ പാനലുകളാണ് പ്രഗ്യാന് പ്രവർത്തിക്കാൻ വേണ്ട ഊർജം നൽകുന്നത്. സെക്കൻഡിൽ ഒരുസെന്റിമീറ്റർ വേഗത്തിലാണ് പ്രഗ്യാൻ റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുക.

ചന്ദ്രനിൽ സഞ്ചരിച്ചുകൊണ്ട് വിവരങ്ങൾ നമുക്ക് കൈമാറുക പ്രഗ്യാൻ റോവറായിരിക്കും. ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന റോവർ വിവരങ്ങൾ ശേഖരിച്ച് ലാൻഡറിലേക്ക് കൈമാറും. ലാൻഡർ അത് ഓർബിറ്ററിലേക്കും ഓർബിറ്റർ ഭൂമിയിലേക്കും ആ വിവരങ്ങൾ കൈമാറും. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്‌സൽ മോണോക്രോമാറ്റിക് ക്യാമറകൾ വഴിയാണ് ഭൂമിയുള്ള ശാസ്ത്രജ്ഞർക്ക് ദൃശ്യങ്ങൾ ലഭ്യമാവുക. ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാൻ സാധിക്കും

ആറുചക്രമുള്ള പ്രഗ്യാൻ റോവറിന് ഏകദേശം 27 കിലോഗ്രാം ഭാരമുണ്ട്. സൗരോർജ പാനലുകളാണ് പ്രഗ്യാന് പ്രവർത്തിക്കാൻ വേണ്ട ഊർജം നൽകുക. സെക്കൻഡിൽ ഒരുസെന്റിമീറ്റർ വേഗത്തിലാണ് പ്രഗ്യാൻ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുക. ആകെ അര കിലോമീറ്ററോളം ദൂരം നമ്മുടെ ചാന്ദ്ര വാഹനം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് പ്രഗ്യാനുള്ളത്.

14 ദിവസത്തെ ആയുസിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ ലാൻഡർ കൂടുതൽ സമയം പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഐഎസ്ആർഒ ഉറപ്പ് പറയുന്നില്ല. ചന്ദ്രനിൽ സൂര്യൻ അസ്തമിക്കുന്നതോടെ എല്ലാം ഇരുട്ടിലാകും. താപനില മൈനസ് 180 ഡിഗ്രി വരെ താഴും. പര്യവേക്ഷക പേടകം അത്രയും താഴ്ന്ന ഊഷ്മാവിൽ പ്രവർത്തിക്കുമോ എന്നത് വെല്ലുവിളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP