- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിർട്ടിന്റെയും മധു നമ്പ്യാരുടെ വളർച്ചയ്ക്ക് പിന്നിലെ കഥ; എഐ ക്യാമറയിൽ സംശയങ്ങൾ; ഫാരീസ് ഇപ്പോഴുള്ളത് അമേരിക്കയിലെന്നും വിലയിരുത്തൽ; പിണറായിയെ ആരോപണത്തിൽ നിർത്തുന്ന പരമ്പരയ്ക്ക് പിന്നിൽ ഗോയങ്ക പുരസ്കാര ജേതാവ്; തൊട്ടതെല്ലാം പൊന്നാക്കിയ ശോഭ! ലീഡ്സിൽ സന്ധ്യാ രവിശങ്കർ റിപ്പോർട്ടിങ് തുടരുമ്പോൾ
തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കിയ ശോഭ..... സന്ധ്യാ രവിശങ്കർ ആരോപണം തുടരുകയാണ്. കേരളത്തെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സന്ധ്യാ രവിശങ്കറിന്റെ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം. ശോഭാ ഡെവലപ്പേഴ്‌സിന്റെ വളർച്ചയാണ് രണ്ടാം ഭാഗത്തിൽ വിവരിക്കുന്നത്. എങ്ങനെ ആ സ്ഥാപനത്തിന്റെ വളർച്ചയെ ഭാഗ്യം തുണച്ചുവെന്നാണ് പറയുന്നത്. ഒമാനിലെ സിവിൽ വാറുമായി ബന്ധപ്പെട്ടാണ് വിവരണം തുടങ്ങുന്നത്. ഗൾഫ് യുദ്ധത്തോടെ ബന്ധങ്ങൾ ദൃഢമായി എന്നും വിശദീകരിക്കുന്നു.
തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ച നിരവധി വാർത്തകൾ പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവർത്തകയാണ് സന്ധ്യ രവിശങ്കർ. ചെന്നൈ ആസ്ഥാനമാക്കിയാണ് പ്രവർത്തനം. 2017-ൽ വയർ പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടിലെ അനധികൃത കടൽത്തീര മണൽ ഖനനത്തെക്കുറിച്ചുള്ള തുറന്ന് കാട്ടിയതിന് 2019-ൽ പരിസ്ഥിതി റിപ്പോർട്ടിങ് വിഭാഗത്തിൽ രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡ് നേടിയിരുന്നു. സന്ധ്യ ഇപ്പോൾ ദി ലീഡിന്റെ എഡിറ്ററാണ്. ഡിജിറ്റൽ ജേണലിസത്തിന്റെ മേഖലയിലെ സ്റ്റാർട്ട് അപ്പാണ് ദി ലീഡ്. കരുണാനിധിയെ കുറിച്ചുള്ള പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു.
ഇത്തരത്തിൽ രാജ്യം ചർച്ച ചെയ്ത മാധ്യമ പ്രവർത്തകയാണ് കേരളത്തിലെ മുഖ്യമന്ത്രിയേയും ഫാരീസ് അബൂബേക്കറിനേയും ശോഭാ ഡെവലപ്പേഴ്‌സിനേയും ബന്ധപ്പെട്ട വാർത്തകളുമായി എത്തുന്നത്. എല്ലാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന നിരീക്ഷണവും അവർ നടത്തുന്നു. ആരോപണങ്ങളുടെ രണ്ടാം പതിപ്പിൽ ശോഭാ ഡെവലപ്പേഴ്‌സിന്റെ വളർച്ചയും വികാസവുമാണ് വിവരിക്കുന്നത്. ഇതിനിടെ വന്ന് പോകുന്ന മധു നമ്പ്യാർ എന്ന വ്യക്തിയും സിർട്ട് എന്ന കമ്പനിയും കേരളത്തിലെ എഐ ക്യാമറാ വിവാദത്തിലും ചർച്ചയായവരാണ്. സിർട്ട് എന്ന് കമ്പനിയുടെ പേരായി ശോഭാ റിനൈസൻസ് ഇൻഫർമേഷൻ ടെക്‌നോളജി എന്ന വിശദീകരണമാണ് സന്ധ്യാ രവിശങ്കർ നൽകുന്നത്.
1993ൽ ഒമാൻ ബിൽഡേഴ്‌സ് എന്ന പേരിൽ ആദ്യ കമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു. പിന്നീട് 1995ൽ ശോഭാ ഡെവലപ്പേഴ്‌സ്. 2014ൽ അഥ് ശോഭാ ലിമിറ്റഡായി എന്നും സന്ധ്യ വിശദീകരിക്കുന്നു. ഇങ്ങനെ കഥ പറഞ്ഞു പോകുന്നതിനിടെ ഇൻഫോസിസ് മാനേജ്‌മെന്റുമായുള്ള മേനോന്റെ സഹകരണ കഥയും പറയുന്നു. സിർട്ട് എന്ന കമ്പനിയുടെ രൂപീകരണത്തെ കുറിച്ചും പരാമർശമുണ്ട്. അതാണ് കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകമാകുന്നത്. മധു നമ്പ്യാരെ പി എൻ സി മേനോന്റെ വളരെ അടുത്ത അനുയായിയായാണ് സന്ധ്യ വിശദീകരിക്കുന്നത്.
മധു നമ്പ്യാർ ബംഗ്ലൂരുവിൽ പുതിയൊരു കമ്പനിയുണ്ടാക്കുന്നു. അതിന്റെ പേര് ശോഭാ റിനൈസൻസ് ഇൻഫർമേഷൻ ടെക്‌നോളജി അഥവാ സിർട്ട് എന്നാണെന്നാണ് വിശദീകരിക്കുന്നത്. അമേരിക്കയിൽ മറ്റ് ചില കമ്പനികൾ ഇവർ രൂപീകരിച്ചിട്ടുണ്ടെന്നും രണ്ടാം ഭാഗത്തിൽ വിശദീകരിക്കുന്നു. ഇതിൽ ഒരു തരിയനെ കുറിച്ചും പറയുന്നു. 2022 മുതൽ സുശീൽ തരിയൻ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇന്റർപ്രൈസസ് ലിമിറ്റഡിന്റെ ഡയറക്ടറാണെന്നും വാർത്തയിലുണ്ട്. കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇന്റർപ്രൈസസ് ലിമിറ്റഡിന്റെ വെബ് സൈറ്റിലും തരിയൻ ഡയറക്ടറായുണ്ടെന്നത് വസ്തുതയാണ്.
സന്ധ്യാ രവിശങ്കർ-ലീഡിൽ എഴുതിയ അന്വേഷണ പരമ്പരയുടെ ആദ്യ ഭാഗം
സന്ധ്യാ രവിശങ്കർ-ലീഡിൽ എഴുതിയ അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം
ഫാരീസ് അബൂബേക്കറിനെ കുറിച്ചും പറയുന്നു. വിദേശത്തെ അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ചും സിംഗപ്പൂരിൽ നിന്നുള്ള മടക്കത്തെ കുറിച്ചുമെല്ലാം പറയുന്നു. പഠനത്തിൽ ശരാശരിയായ കൊയിലാണ്ടിക്കാരൻ വസ്തു ഇടപാടുകളിലൂടെ ശത കോടീശ്വരനായെന്നും വിശദീകരിക്കുന്നു. ഇഡി റെയ്ഡുകളെ തുടർന്ന് ഇപ്പോൾ അമേരിക്കയിലാണ് ഫാരീസ് ഉള്ളതെന്നാണ് സന്ധ്യ വിശദീകരിക്കുന്നത്.




