Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2022ൽ ഫയലുകൾ മുക്കി ആദ്യ അട്ടിമറി; ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിൽ അധികം സുപ്രധാന രേഖകൾ മോഷണം പോയിട്ടും കള്ളൻ സുഖിക്കുന്നു; മരുന്ന് ഗോഡൗണിൽ തീപിടിത്തം 2023 മോഡൽ; ഉളിയക്കോവിലിന് പിന്നാലെ തുമ്പയിലും അഗ്നി എത്തിയത് ഗൂഢാലോചനയോ? രണ്ടു കൊല്ലത്തിനിടെ ഒൻപത് എംഡിമാരും; തീ പിടിത്തം കോവിഡ് അഴിമതി അട്ടിമറിയോ?

2022ൽ ഫയലുകൾ മുക്കി ആദ്യ അട്ടിമറി; ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിൽ അധികം സുപ്രധാന രേഖകൾ മോഷണം പോയിട്ടും കള്ളൻ സുഖിക്കുന്നു; മരുന്ന് ഗോഡൗണിൽ തീപിടിത്തം 2023 മോഡൽ; ഉളിയക്കോവിലിന് പിന്നാലെ തുമ്പയിലും അഗ്നി എത്തിയത് ഗൂഢാലോചനയോ? രണ്ടു കൊല്ലത്തിനിടെ ഒൻപത് എംഡിമാരും; തീ പിടിത്തം കോവിഡ് അഴിമതി അട്ടിമറിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായതിൽ ദുരൂഹത ചർച്ചയായിരുന്നു. മരുന്നുകളും മറ്റു ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്. പക്ഷേ കുറ്റക്കാരെ കണ്ടെത്തുകയോ ശിക്ഷിക്കുയോ ചെയ്തില്ല. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. ഇപ്പോഴിതാ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് കാലത്ത് വാങ്ങി സൂക്ഷിച്ച സാധനങ്ങളും കത്തി പോയി. രണ്ടു കൊല്ലത്തിനിടെ ഒൻപത് എംഡിമാരെത്തിയ മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലെ 'അഴിമതികളിൽ' സംശയങ്ങൾ നിറയ്ക്കുന്നതാണ് തുമ്പയിലേയും ഉളിയകോവിലിലേയും തീപിടിത്തം.

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നിൽ തെളിവ് നശീകരണമാണെന്ന ചർച്ച സജീവമായിരുന്നു. 2022 ജനുവരിയിലാണ് ഫയലുകൾ നഷ്ടമായത്. സെക്ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ ഇക്കാര്യം അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ കൂട്ടത്തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകൾ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാർക്കുമാർ പൊലീസിനെ അറിയിച്ചിരുന്നു.

ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പൊലീസിനെ അറിയിച്ചത്. ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം നടത്തി. എന്നാൽ നടപടികളൊന്നും ആർക്കും നേരിടേണ്ടി വന്നില്ല. ഈ ഫയലുകൾ അപ്രത്യക്ഷമായതോടെ കോവിഡ് അഴിമതിക്ക് തന്നെ തെളിവില്ലാതെയായി. തുമ്പയിലേയും ഉളിയകോവിലിലേയും തീപിടിത്തത്തോടെ എല്ലാം കത്തി തീരുകയാണ്.

സിമന്റ് കട്ടയും ഷീറ്റും കൊണ്ടുണ്ടാക്കിയ താൽകാലിക കെട്ടിടമാണ് തുമ്പയിൽ കത്തിയത്. പ്രധാന കെട്ടിടത്തിന് തൊട്ടടുത്തുള്ള താൽകാലിക കെട്ടിടം. തീ പിടിത്തത്തിൽ ഇതിനുള്ളിലെ ഇരുമ്പ് അലമാരകൾ പോലും ഉരുകി പോയി. അത്ര കഠിനമായിരുന്നു തീ പിടിത്തത്തിന്റെ ചൂട്. ബ്ലിച്ചിങ് പൗഡറും സർജിക്കൽ സ്പിരിറ്റും അടക്കമുള്ള രാസവസ്തുക്കളാണ് ഇത്തരമൊരു താൽകാലിക ഗോഡൗണിൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സൂക്ഷിച്ചത്. നിരവധി കെമിക്കലുകൾ ഇവിടെയുണ്ടായിരുന്നു. കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്കായിരുന്നു മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ ഗോഡൗൺ.

എല്ലാം കത്തി പടർന്നതിന്റെ അവശിഷ്ടത്തിൽ മരുന്നുകൾ ഈ കെട്ടിടത്തിലുണ്ടായിരുന്നതിന്റെ സൂചനകളുണ്ട്. കത്തി നശിക്കാത്ത ഇരുമ്പ് അലമാരകളിൽ മരുന്നുകളും ക്ലീനിംഗിനുള്ള വസ്തുക്കളുടെ കുപ്പികളും കാണാം. വലിയ രാസ ദുരന്തത്തിനുള്ള വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണാണ് കത്തിയത്. 2014ൽ എക്സ്പയറി കഴിഞ്ഞ മരുന്നുകളും ഇവിടെ സൂക്ഷിച്ചിരുന്നു. കാലപ്പഴക്കം വന്ന മരുന്നുകൾ എന്തിനാണ് സൂക്ഷിച്ചതെന്നതും ആർക്കും ഉത്തരമില്ലാത്ത ചോദ്യമാണ്. ആവശ്യത്തിൽ അധികം മരുന്നുകൾ സർക്കാർ ഖജനാവിലെ പണമുപയോഗിച്ച് വാങ്ങിക്കുന്നുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മെഡിക്കൽ സർവീസ് കോർപറേഷന്റെ ഉളിയക്കോവിലിലുള്ള മരുന്നുസംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തമാണുണ്ടായത്. ഗോഡൗൺ പൂർണമായും കത്തിയമർന്നു. കോടികളുടെ മരുന്നുകളും ഉപകരണങ്ങളും ചാമ്പലായി. കോവിഡുകാലത്ത് വാങ്ങിയ പല മരുന്നുകളും സാധനകളും ഈ ഗോഡൗണിലുമുണ്ടായിരുന്നു. ഇതെല്ലാം കത്തി പോയി. എത്രത്തോളം കത്തി പോയി എന്നത് ആർക്കും വ്യക്തതയില്ലാത്ത ഉത്തരമാണ്. എന്തുകൊണ്ടാണ് വാങ്ങുന്ന മരുന്നുകൾ എക്‌സ്‌പെയറി ദിവസം കഴിഞ്ഞും സൂക്ഷിക്കുന്നതെന്നതിനും കൃത്യമായ ഉത്തരമില്ല. അടിമുടി ദുരൂഹമാണ് മരുന്ന് സംഭരണ കേന്ദ്രങ്ങളിലെ തീപിടിത്തം.

കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകളും കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ മറ്റ് മെഡിക്കൽ വസ്തുക്കളും വാങ്ങിയതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. കോവിഡ് കൊള്ളയിൽ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡിന്റ ഒന്നാം തരംഗത്തിൽ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകൾ പുറത്തു വന്നിരുന്നു.

9 കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നൽ വേഗത്തിലാണ് അതിന്റെ ഫയൽ നീങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത്. ഒറ്റ ദിവസം കൊണ്ടാണ് മാഹാരാഷ്ട്ര കമ്പിനിക്ക് കരാർ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സ്ഥിരമായി ആരോഗ്യ മേഖലയിലെക്കുള്ള ഉപകരണങ്ങളും മറ്റും 550 രൂപക്ക് വാങ്ങികൊണ്ടിരുന്ന കമ്പനിയെ ഒഴിവാക്കിയാണ് മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്നു എന്ന് പറയുന്ന കമ്പിനിയിൽ നിന്ന് പിപിഇ കിറ്റാണ് 1500 രൂപക്ക് വാങ്ങിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP