- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കൊല്ലങ്കോട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരിക്കേറ്റു
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു അപകടം. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്‌സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. പുലർച്ചെ നാലരയോടെ ആണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
പുലർച്ചെ കൊല്ലങ്കോട് ഭാഗത്തെ ഒരു ചകിരി ഫാക്ടറിക്ക് തീ പിടിച്ചു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വാഹനം പുറപ്പെട്ടത്. യാത്രക്കിടെയാണ് വട്ടേക്കാട് വെച്ച് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥന്മാരാണ് ഉണ്ടായിരുന്നത്. വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റി മറ്റ് നടപടികൾ തുടരുകയാണ്.
Next Story



