Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിൽ ജോലിക്കാരനാണെന്നു പറഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; ഇതിന് ശേഷം സൗന്ദര്യവും സ്വർണവും പോരെന്നു പറഞ്ഞു നിരന്തര പീഡനം; പഴയങ്ങാടിയിലെ വിവാഹ തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയെ മംഗളുരു എയർപോർട്ടിൽ എയർപോർട്ടിൽ നിന്നും പൊലീസ് പൊക്കി; രാമന്തളി സ്വദേശി ഫാറൂഖ് കല്ല്യാണ തട്ടിപ്പുവീരൻ

ഗൾഫിൽ ജോലിക്കാരനാണെന്നു പറഞ്ഞ് യുവതിയെ വിവാഹം കഴിച്ചു; ഇതിന് ശേഷം സൗന്ദര്യവും സ്വർണവും പോരെന്നു പറഞ്ഞു നിരന്തര പീഡനം; പഴയങ്ങാടിയിലെ വിവാഹ തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയെ മംഗളുരു എയർപോർട്ടിൽ എയർപോർട്ടിൽ നിന്നും പൊലീസ് പൊക്കി; രാമന്തളി സ്വദേശി ഫാറൂഖ് കല്ല്യാണ തട്ടിപ്പുവീരൻ

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിൽ വിവാഹതട്ടിപ്പുകേസിലെ പ്രതിയായ മധ്യവയ്സകൻ അറസ്റ്റിൽ. പൊലിസിനെ വെട്ടിച്ചു കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്തിന്റെ പുറത്തു നിന്നും ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇയാൾ എയർപോർട്ട് പൊലിസിന്റെ പിടിയിലായത്.

പഴയങ്ങാടി മുട്ടത്തുള്ള യുവതിയെ വിവാഹം ചെയ്തു കൂടുതൽ സ്ത്രീധനത്തിനായി നിരന്തരം പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ പയ്യന്നൂർ രാമന്തളി സ്വദേശിയെയാണ് പഴയങ്ങാടി പൊലിസ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. പഴയങ്ങാടിയിലെ യുവതിയുമായുള്ള ദാമ്പത്യം നിലനിൽക്കവെ കാസർകോട്ടുനിന്നും ഇയാൾ മറ്റൊരു വിവാഹവും കൂടി കഴിച്ചിരുന്നു.

മറ്റുജില്ലകളിൽ നിന്നും ഇയാൾ ഗൾഫുകാരനാണെന്ന് പറഞ്ഞു വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.ഗൾഫിൽ ജോലിക്കാരനാണെന്നു പറഞ്ഞാണ് ഇയാൾ പഴയങ്ങാടി മുട്ടത്തെ ഒരു കുടുംബത്തിൽ നിന്നും യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ ഇതിനു ശേഷം ഈയാൾ സൗന്ദര്യവും സ്വർണവും പോരെന്നു പറഞ്ഞു യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഗത്യന്തരമില്ലാതെ.2007ലാണ് കൂടുതൽ സ്ത്രീധനത്തിനായി ഫാറൂഖ് തന്നെ പീഡിപ്പിക്കുന്നതായി യുവതി പഴയങ്ങാടി പൊലിസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു പഴയങ്ങാടി പൊലിസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. 2010 ൽ പയ്യന്നൂർ ജെ എഫ് സി എം കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച എംപി ഫാറൂഖ്(33)നെതിരെ പഴയങ്ങാടി പൊലിസ്ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാൾ വിമാനത്താവളത്തിലൂടെ വിദേശത്തു രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടികണ്ടുകൊണ്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാറിന്റെ അപേക്ഷ പ്രകാരമുള്ള ലൂക്ക് ഔട്ട് നോട്ടീസ് മംഗ്ളൂര് ബജ്പെ വിമാനത്താവളത്തിൽ പതിച്ചതാണ് പ്രതിക്ക് വിനയായത്. ഇതോടെ കഴിഞ്ഞ ദിവസം ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ എയർപോർട്ട് പൊലിസ് തിരിച്ചറിയുകയും വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എമിഗ്രെഷനിൽ തടഞ്ഞു വച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് എസ്‌ഐ രൂപമധുസൂദനൻ , എഎസ്ഐ ബാലകൃഷ്ണൻ, പിടികിട്ടാപുള്ളി സ്‌ക്വാഡിലെ എഎസ്ഐ പ്രസന്നൻ, എസ്.സി.പി.ഒ ഷിജോ അഗസ്റ്റിൻ ,സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം ഞായറാഴ്‌ച്ച രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത്സ്റ്റേഷനിൽ എത്തിച്ചു. ഫാറൂഖ് കണ്ണൂരിനു പുറത്തുവിവാഹം കഴിച്ചിട്ടുണ്ടൊയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പഴയങ്ങാടി പൊലിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP