Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്തിനുള്ളിൽ ഛർദിച്ചും മലമൂത്ര വിസർജ്ജനം നടത്തിയും യാത്രക്കാരൻ; ക്ഷമയോടെ വൃത്തിയാക്കി വനിതാ ജീവനക്കാർ: പ്രശംസിച്ച് സോഷ്യൽ മീഡിയ

വിമാനത്തിനുള്ളിൽ ഛർദിച്ചും മലമൂത്ര വിസർജ്ജനം നടത്തിയും യാത്രക്കാരൻ; ക്ഷമയോടെ വൃത്തിയാക്കി വനിതാ ജീവനക്കാർ: പ്രശംസിച്ച് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

മദ്യപിച്ച് ഫ്‌ളൈറ്റിൽ കയറിയ യാത്രികൻ യാത്രാമധ്യേ യാത്രാ മധ്യേ വിമാനത്തിൽ ഛർദിച്ചു. പിന്നാലെ മലമൂത്ര വിസർജ്ജനം നടത്തുക കൂടി ചെയ്തതോടെ പല്ലാപ്പിലായി വനിതാ ജീവനക്കാർ. വിമാനത്തിലെ സീറ്റുകൾക്കിടയിലെ വഴിമധ്യേ യാത്രക്കാരൻ ഛർദിച്ചു. അതിനുശേഷം ടോയ്ലറ്റിനു ചുറ്റുമായി മലവിസർജനം നടത്തുകയും ചെയ്തു. ഇതോടെ മറ്റു യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന അവസ്ഥയായി. ഇതോടെ ഒന്നും നോക്കാതെ വനിതാ ജീവനക്കാർ വൃത്തിയാക്കാൻ ഇറങ്ങി. ഏതാനും ദിവസങ്ങൾക്കു മുൻപ് ഗുവാഹത്തിയിൽ നിന്നു ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണു സംഭവം.

മദ്യപിച്ച് വിമാനത്തിൽ കയറിയ യാത്രികനാണ് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയത്. എന്നാൽ മനസാന്നിധ്യത്തോടെ വനിതാ ജീവനക്കാർ ഈ അവസ്ഥയെ മറികടക്കുക ആയിരുന്നു. പെട്ടെന്ന് തന്നെ വനിതാ ജീവനക്കാരെല്ലാം ചേർന്ന് വിമാനം വൃത്തിയാക്കി. ഭാസ്‌കർ ദേവ് എന്ന യാത്രികനാണ് സംഭവത്തിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ക്യാബിൻ ക്രൂവിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് നടപ്പാത വൃത്തിയാക്കുന്നത് കാണാം. വായു സഞ്ചാരം ഇല്ലാത്തതിനാൽ ദുർഗന്ധം പടരാതിരിക്കാനായി സ്‌പ്രേയും ഉപയോഗിച്ചു.

ഈ വനിതയ്ക്ക് പുറമേ വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു എല്ലാ വനിതാ ജീവനക്കാരും മറ്റു യാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു എന്നും സ്ത്രീശക്തിക്ക് സല്യൂട്ട് നൽകുന്നു എന്നുമാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ചിത്രങ്ങൾ പുറത്തെത്തിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വിമാനങ്ങളിൽ മദ്യം അനുവദിക്കുന്നത് ചോദ്യം ചെയ്യുന്നത് മുതൽ ഓരോ യാത്രികനും മദ്യപിച്ച ശേഷമാണോ ഫ്‌ളൈറ്റിനുള്ളിൽ കയറിയിരിക്കുന്നത് എന്ന് ശക്തമായ പരിശോധന വേണമെന്ന ആവശ്യംവരെ പ്രതികരണങ്ങളിൽ ഉയരുന്നുണ്ട്.

എന്നാൽ ഇത്തരത്തിൽ പെരുമാറിയ യാത്രികന് ഇനി ഫ്‌ളൈറ്റുകളിൽ കയറാനുള്ള അനുമതി റദ്ദാക്കണമെന്നും ഭരണ സംവിധാനങ്ങൾ ഇടപെട്ട് തക്കതായ ശിക്ഷ നൽകണമെന്നുമുള്ള ആവശ്യങ്ങളാണ് കമന്റുകളിൽ ഏറെയും. സ്വബോധമില്ലാതെ ഛർദ്ദിക്കുന്ന അളവിൽ മദ്യപിച്ച ഒരു വ്യക്തിയെ എങ്ങനെ വിമാനത്തിനുള്ളിൽ കയറാൻ അനുവദിച്ചു എന്ന് സംശയം ഉയർത്തുന്നവരും കുറവല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP