- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലികഴിഞ്ഞെത്തിയപ്പോൾ തീന്മേശയിൽ ഭക്ഷണം കിട്ടിയില്ല; ഭാര്യയെ മരവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ജോലികഴിഞ്ഞെത്തിയപ്പോൾ തീന്മേശയിൽ ഭക്ഷണം കാണാതിരുന്നതിരുന്നതിന്റെ പേരിൽ ഭാര്യയെ മരവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഡൽഹിയിലെ ഭൽസ്വ ഡയറിക്ക് സമീപമാണ് സംഭവം. 29-കാരനായ ജംഗി ഗുപ്ത ഭാര്യ പ്രീതിയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ബജ്രംഗിയെ പൊലീസ് അറസ്റ്റുചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായ ഇരുവർക്കും ഈയടുത്താണ് ഒരു കുഞ്ഞ് ജനിച്ചത്. പ്രസവത്തെത്തുടർന്ന് പ്രീതിക്ക് വിളർച്ചയും മറ്റു ശാരീരിക പ്രയാസങ്ങളും അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേണ്ടവിധത്തിൽ ഭക്ഷണം പാകം ചെയ്യാൻ പ്രീതിക്കാകുമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ പ്രീതിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്നും മടിയും വീട്ടുകാര്യങ്ങൾ ചെയ്യാനുള്ള താത്പര്യക്കുറവുമാണെന്ന് പറഞ്ഞായിരുന്നു ഭർത്താവിന്റെ ആക്രമണം.
പതിവുപോലെ ഞായറാഴ്ച രാത്രി ബജ്രംഗി ജോലികഴിഞ്ഞെത്തിയപ്പോൾ തീൻ മേശയിൽ ഭക്ഷണമുണ്ടായിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. തർക്കം മുറുകിയതോടെ ഒരു മരവടിയെടുത്ത് ബജ്രംഗി ഭാര്യയുടെ തലയ്ക്കടിച്ചു. സാരമായി പരിക്കേറ്റതോടെ ബജ്രംഗി വീട്ടിൽനിന്ന് മുങ്ങി. തുടർന്ന് ബന്ധുക്കളാണ് പ്രീതിയെ ആശുപത്രിയിലെത്തിക്കുന്നത്. ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്നുകൊല്ലമായി ബജ്രംഗ് പ്രീതിയെ നിരന്തരമായി മർദിക്കാറുണ്ടെന്ന് പ്രീതിയുടെ കുടുംബംപറഞ്ഞു. അടിയേറ്റതിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.