Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങളായി നിലനിൽക്കുന്ന കുടുംബപ്രശ്‌നം; മുംതാസും അമ്മ താഹിറയും താമസിക്കുന്നത് താഴത്തെ നിലയിൽ; ഭർത്താവ് അലി അക്‌ബർ മുകളിലും; താഹിറ കൊല്ലപ്പെട്ടതിന് പിന്നാലെ അലി അക്‌ബർ ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; അക്‌ബർ കൊല നടത്തിയത് നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കേ

വർഷങ്ങളായി നിലനിൽക്കുന്ന കുടുംബപ്രശ്‌നം; മുംതാസും അമ്മ താഹിറയും താമസിക്കുന്നത് താഴത്തെ നിലയിൽ; ഭർത്താവ് അലി അക്‌ബർ മുകളിലും; താഹിറ കൊല്ലപ്പെട്ടതിന് പിന്നാലെ അലി അക്‌ബർ ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; അക്‌ബർ കൊല നടത്തിയത് നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കേ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാടിനെ നടുക്കിയ നെടുമങ്ങാട്ടെ കൊലപാതകത്തിലേക്ക് നയിച്ചത് കടുംബ പ്രശ്‌നങ്ങൾ. ജില്ലയിൽ നെടുമങ്ങാട് അരുവിക്കരയിൽ മരുമകൻ ഭാര്യ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി വാർത്ത ഇന്ന് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഈ സംഭവത്തിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. ഏകദേശം 10 വർഷമായി അലി അക്‌ബറും ഭാര്യയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നടക്കുന്നുണ്ട്. നിരന്തരം വഴക്കായിരുന്നു ഇവർക്കിടയിലെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം ഒരു വീട്ടിൽ തന്നെയാണ് രണ്ടുപേരും കഴിഞ്ഞിരുന്നത്. അരുവിക്കരയിലെ ഇരുനില വീട്ടിൽ മുകളിലത്തെ നിലയിൽ അലി അക്‌ബറും താഴത്തെ നിലയിൽ മുംതാസും അവരുടെ മാതാവുമാണ് കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെയാണ് അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67)യെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മായിയമ്മയെ വെട്ടി കൊന്നതിനു പിറകെ ഭാര്യയേയും ഇയാൾ ആക്രമിച്ചിരുന്നു. വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം എസ്എടി ആശുപത്രി ജീവനക്കാരൻ അലി അക്‌ബറാണ് കൊലപാതകം നടത്തിയത്. ഇയാളുടെ ഭാര്യ മുംതാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യം നില ഗുരുതരമായി തുടരുന്നു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതേസമയം അമ്മായിയമ്മയെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയെ വെട്ടിപ്പരിക്കൽപ്പിക്കുകയും ചെയ്തതിനു പിന്നാലെ അലി അക്‌ബർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അദ്ദേഹത്തെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് അയാൾ മരിക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമം നടക്കുമ്പോൾ അലി അക്‌ബറിന്റെയും മുംതാസിനെയും മകൻ വീട്ടിലുണ്ടായിരുന്നു. എന്നാൽ മകന് പരിക്കേറ്റിട്ടില്ല. ഹൈസ്‌കൂൾ അദ്ധ്യാപികയാണ് അലി അക്‌ബറിന്റെ ഭാര്യ മുംതാസ്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. കൊലപാതകത്തിന് കാരണം കുടുംബ പ്രശ്‌നങ്ങൾ ആണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അരുവിക്കരയിലെ ഇരുനില വീട്ടിൽ മുകളിലത്തെ നിലയിൽ അലി അക്‌ബറും താഴത്തെ നിലയിൽ മുംതാസും അവരുടെ മാതാവുമാണ് കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെ നാലുമണിയോടെ ആലി അക്‌ബറും മുംതാസും തമ്മിലുള്ള തർക്കങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് പ്രകോപിതനായ അലി അക്‌ബർ ആയുധവുമായി വീടിന്റെ താഴത്തെ നിലയിലേക്ക് കടന്നു കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം.

എസ്എടി ആശുപത്രി ജീവനക്കാരനായ അലി അക്‌ബർ നാളെ സർവീസിൽ നിന്നും വിരമിക്കുവാനിരിക്കുകയാണ്. ഇതിനിടയിലാണ് ദാരുണമായ സംഭവം അരങ്ങേറിയിരിക്കുന്നത്. അലി അക്‌ബറിന് വൻ സാമ്പത്തിക ബാധ്യത ഉള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളായരുന്നു കുടുംബത്തിലെ അന്തരീക്ഷം കൂടുതൽ വഷളാക്കിയത്. സംഭവത്തിൽ അരുവിക്കര പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അരുംകൊല നടന്നത് അറിഞ്ഞ് പ്രദേശവാസികളും ഞെട്ടലിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP