Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാഷ പോയതിന്റെ ദുഃഖത്തിനിടെ ആശ്വാസ വാർത്ത; പെൺചീറ്റ സിയായ പ്രസവിച്ചു, നാല് കുഞ്ഞുങ്ങൾ! ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവെന്ന് അധികൃതർ

സാഷ പോയതിന്റെ ദുഃഖത്തിനിടെ ആശ്വാസ വാർത്ത; പെൺചീറ്റ സിയായ പ്രസവിച്ചു, നാല് കുഞ്ഞുങ്ങൾ! ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കുനോ ദേശീയ പാർക്കിൽ ആഫ്രിക്കയിൽ നിന്നെത്തിച്ച പെൺ ചീറ്റപ്പുലി സിയായ പ്രസവിച്ചു. നാല് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. സിയായ എന്ന് പേരുള്ള പെൺചീറ്റയാണ് പ്രസവിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു. നേരത്തെ ആശയെന്ന പെൺചീറ്റ ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ഗർഭമലസിയിരുന്നു. കഴിഞ്ഞ ദിവസം സാഷ എന്ന പെൺ ചീറ്റ ചത്തിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച വാർത്ത പുറത്തുവന്നത്.

പെൺചീറ്റ സിയായ പ്രസവിച്ചതിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് സന്തോഷം പങ്കുവെച്ചു. ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ സുപ്രധാനമായ സംഭവമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2022 സെപ്റ്റംബർ 17 ന് ഇന്ത്യയിലേക്ക് ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളിൽ ഒന്നിന് നാല് കുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നു. ഇതിൽ സന്തോഷം പങ്കുവെക്കുന്നുവെന്നും മന്ത്രി ഭൂപേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

സാഷയുടെ മരണ കാരണം മാനസിക സമ്മർദ്ദം കാരണമെന്ന് വിദഗ്ദ്ധർ അറിയിച്ചിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ദിവസം ചത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ.

ആഫ്രിക്കയിൽ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു. സാഷയുടെ മരണം വന്യജീവി പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സാഷയുടെ ക്രിയാറ്റിനൻ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കൽ സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ക്രിയാറ്റിനൻ അളവ് വർധിച്ചത് വൃക്കകളുടെ പ്രവർത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയർന്ന മാനസിക സമ്മർദ്ദം കാരണമാകാം ക്രിയാറ്റിനൻ ലെവൽ ഉയർന്നതെന്നും സംഘം വിലയിരുത്തി. സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും.

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 നാണ് ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്കെത്തിച്ചത്. അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. മധ്യപ്രദേശിൽ എൽട്ടൺ, ഫ്രെഡി എന്നീ രണ്ട് ചീറ്റപ്പുലികളെ കൂടി കാട്ടിൽ തുറന്നുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP