Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണ്ണാടകയിൽ മെയ്‌ 10ന് വോട്ടെടുപ്പ്; ഒറ്റഘട്ട തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം 13ന്; ബിജെപിയും കോൺഗ്രസും ജെഡിഎസും ത്രികോണ പോരിൽ പ്രതീക്ഷയർപ്പിച്ച് മുമ്പോട്ട്; ലക്ഷദ്വീപിലെ അനുഭവം പാഠമാക്കി വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മീഷൻ; എല്ലാ കണ്ണും കർണ്ണാടകയിലേക്ക്

കർണ്ണാടകയിൽ മെയ്‌ 10ന് വോട്ടെടുപ്പ്; ഒറ്റഘട്ട തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം 13ന്; ബിജെപിയും കോൺഗ്രസും ജെഡിഎസും ത്രികോണ പോരിൽ പ്രതീക്ഷയർപ്പിച്ച് മുമ്പോട്ട്; ലക്ഷദ്വീപിലെ അനുഭവം പാഠമാക്കി വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മീഷൻ; എല്ലാ കണ്ണും കർണ്ണാടകയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയ്‌ 10-നാണ് തിരഞ്ഞെടുപ്പ്. മെയ്‌13-ന് വോട്ടെണ്ണൽ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതും ശ്രദ്ധേയമായി. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തിടുക്കത്തിൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് നിലപാട്. ലക്ഷദ്വീപിൽ അതിവേഗം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തിരിച്ചടിയായിരുന്നു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസിൽ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപിൽ തിരിഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിധി വന്നതോടെ സ്പീക്കർ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. പിന്നീലെ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഈ കേസിൽ അപ്പീൽ നൽകി വിധി ഫൈസലിന് അനുകൂലമായി. ഇതിനിടെ തിടുക്കത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിതനെ കോടതി വിമർശിച്ചു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ മാനനഷ്ട കേസിൽ വിധി വന്ന് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതെങ്കിലും തിടുക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത്. ഇതോടെ വയനാടിൽ ഇനി രാഹുൽ അപ്പീൽ നൽകിയാൽ അതിന്മേലുള്ള കോടതി വിധി നിർണ്ണായകമാകും. ഇതുവരെ രാഹുൽ അപ്പീൽ നൽകിയിട്ടില്ല.

കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് ദേശീയ തലത്തിൽ ശ്രദ്ധേയമാകും. രാഷ്ട്രീയ നാടകങ്ങളുടേയും പരീക്ഷണങ്ങളുടേയും വേദിയായ കർണാടക ബിജെപി, കോൺഗ്രസ്, ജെഡിഎസ് പാർട്ടികൾ തമ്മിൽ ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങൾ. ഭരണകക്ഷിയായ ബിജെപിക്ക് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കർണ്ണാടകയിൽ ഭരണതുടർച്ച അനിവാര്യമാണ്. കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇറക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 58,282 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടർമാരുടെ വർധനവുണ്ടായി. ഏപ്രിൽ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടർമാർക്കും കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഏപ്രിൽ 13-നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രിൽ 20-ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 21ന് സൂക്ഷമപരിശോധന. നാമനിർദശേ പത്രിക പിൻവലിക്കാനുള്ള അവസാ തീയതി ഏപ്രിൽ 24 ആണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഉൾപ്പടെയുള്ള 124 സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.

224 അംഗ കർണാടക നിയമസഭയിലേക്ക് 2018-ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായിരുന്നില്ല. 104 സീറ്റ് ലഭിച്ച ബിജെപിയായിരുന്ന ഏറ്റവും വലിയ ഒറ്റകക്ഷി, കോൺഗ്രസിന് 80-ഉം ജനതാദൾ എസിന് 37 സീറ്റുകളും ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേറിയെങ്കിലും വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദ്യൂരപ്പ രാജിവെച്ചു. തുടർന്ന് തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകുകയായിരുന്നു. എന്നാൽ, 14 മാസത്തിന് ശേഷം ജെഡിഎസിലേയും കോൺഗ്രസിലേയും എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ കുമാരസ്വാമി സർക്കാർ വീണു.

2019-ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ വീണ്ടും ബിജെപി സർക്കാർ കർണാടകത്തിൽ അധികാരത്തിൽ വന്നു. ഉൾപ്പാർട്ടി തർക്കങ്ങൾക്കിടെ 2021-ൽ യെദ്യൂരപ്പയെ മാറ്റി ബിജെപി നേതൃത്വം ബി.എസ്.ബൊമ്മയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. നിലവിൽ ബിജെപിക്ക് 121 എംഎൽഎമാരാണ് കർണാടകയിൽ ഉള്ളത്. കോൺഗ്രസിന് 70 ഉം ജെഡിഎസിന് 30- ഉം എംഎൽഎമാരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP